വോട്ടിന് ശേഷം മോദിയുടെ പ്രസംഗവും റോഡ് ഷോയും; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

By Web TeamFirst Published Apr 23, 2019, 10:34 PM IST
Highlights

സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ദില്ലി: ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും റോഡ് ഷോയും ചട്ടലംഘനമാണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയും ചെറു പ്രസംഗം നടത്തുകയും ചെയ്തിരുന്നു. മോദിയുടെ നടപടി ചട്ടലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പരാതി നല്‍കി. അഭിഷേക് മനു സിങ്വിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മോദിയെ 48 മുതല്‍ 72 മണിക്കൂര്‍ വരെ പ്രചാരണത്തില്‍നിന്ന് വിലക്കണണെന്നാണ് സിങ്വി ആവശ്യപ്പെട്ടത്. വോട്ടിന് ബോംബിനേക്കാള്‍ ശക്തിയുണ്ടെന്നും വോട്ട് ചെയ്തപ്പോള്‍ കുംഭമേളയില്‍ പങ്കെടുത്ത നിര്‍വൃതി ലഭിച്ചുവെന്നുമാണ് മോദി പറഞ്ഞത്.

click me!