കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ ആഗ്രഹം രാഹുല്‍ ഗാന്ധി നിറവേറ്റുമെന്ന് ശിവരാജ് സിങ് ചൗഹാന്‍

By Web TeamFirst Published Apr 29, 2019, 7:50 PM IST
Highlights

വിജയിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ ഗുരുവായ ദ്വിഗ് വിജയ് സിങ്ങും ഒസാമ ബിന്‍ലാദനെ വരെ ഒസാമാജീ എന്ന് വിളിയ്ക്കുമെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.

ഇന്‍ഡോര്‍: കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ ആഗ്രഹം രാഹുല്‍ഗാന്ധി സാക്ഷാത്കരിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. കള്ളം പറയുന്നതിലും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും രാഹുല്‍ ഗാന്ധി റെക്കോഡ് തീര്‍ക്കുകയാണെന്നും ചൗഹാന്‍ പരിഹസിച്ചു.

ഇന്ദോറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൗകീദാര്‍ ചോര്‍ഹെ എന്ന പരാമര്‍ശം നടത്തിയതിന് സുപ്രീം കോടതിയില്‍ രാഹുല്‍ മാപ്പു പറഞ്ഞതിലൂടെ പ്രതിപക്ഷത്തിന് നേതാവില്ലാതായി. 
വിജയിക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ ഗുരുവായ ദ്വിഗ് വിജയ് സിങ്ങും ഒസാമ ബിന്‍ലാദനെ വരെ ഒസാമാജീ എന്ന് വിളിയ്ക്കും.

മറ്റാരെയും ലഭിയ്ക്കാത്തതിനാലാണ് രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന കനയ്യകുമാറിനെ പ്രചാരണത്തിന് ദ്വിഗ് വിജയ് സിങ് ക്ഷണിച്ചതെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി. തീവ്രവാദികളുടെയും അവരെ പിന്താങ്ങുന്നവരുടെയും ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.

click me!