മോദി അധികാരത്തിലേറിയാല്‍ ഉത്തരവാദി രാഹുല്‍ ഗാന്ധി; ആഞ്ഞടിച്ച് കെജ്രിവാള്‍

By Web TeamFirst Published Apr 25, 2019, 2:08 PM IST
Highlights

ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജ്രിവാള്‍ പരിഹസിച്ചു.

ദില്ലി: മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍.  ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജ്രിവാള്‍ പരിഹസിച്ചു. ആം ആദ്മിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. 

ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണ്. രാജ്യ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും അമിത്ഷായെയും അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എഎപി ശ്രമിച്ചിരുന്നു. എന്നാല്‍, ദില്ലിയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സഖ്യ സാധ്യതകള്‍ ഇല്ലാതാക്കി. ദില്ലിയില്‍ മൂന്ന് സീറ്റ് നല്‍കാമെന്നായിരുന്നു എഎപി വാഗ്ദാനം.

click me!