ശബരിമല പ്രശ്നം ഇടതുപക്ഷത്തിന്‍റെ വോട്ട് ചോർത്തില്ലെന്ന് എം വി ഗോവിന്ദൻ

By Web TeamFirst Published Feb 13, 2019, 7:42 PM IST
Highlights

സർവേയുടെ കണ്ടെത്തലിൽ ഉത്കണ്ഠയില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല പ്രശ്നം പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. എന്നാൽ ഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസി സമൂഹവും ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുന്നവരാണ്.

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിനെ ശബരിമല പ്രശ്നം സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം ആകുമെന്നാണ്  ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ട്ണേഴ്സ് അഭിപ്രായ സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും പ്രതികരിച്ചത്.

സർവേയുടെ കണ്ടെത്തലിൽ ഉത്കണ്ഠയില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല പ്രശ്നം പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. എന്നാൽ ഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസി സമൂഹവും ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുന്നവരാണ്. ഇടതുപക്ഷത്തിന്‍റെ വോട്ട് ചോരുമെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പാണ് സർവേ ഫലം പുറത്തുവരുന്നതെന്നും രാഷ്ട്രീയം ശ്രദ്ധിക്കുന്ന ജനതയാണ് കേരളത്തിലേതെന്നും  അദ്ദേഹം പറഞ്ഞു.

ശബരിമല പ്രധാന പ്രശ്നമായി കണ്ടെത്തിയ സർവേ കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ ചിത്രം അതല്ലെന്നും ശബരിമല പ്രശ്നം പ്രധാനപ്പെട്ട പ്രശ്നമായി കാണുന്നവർ ബിജെപിക്ക് വോട്ടുചെയ്യില്ലെന്നും എം വി ഗോവിന്ദൻ 

click me!