തെരഞ്ഞെടുപ്പിന് മുമ്പേ 100 ദിന അജണ്ട തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മോദി

By Web TeamFirst Published Apr 15, 2019, 2:33 PM IST
Highlights

2047ഓടു കൂടി എല്ലാ മേഖലയിലും രാജ്യം വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തേണ്ട പദ്ധതികളുടെ അടിസ്ഥാനമായിരിക്കണം 100 ദിന അജണ്ടകളെന്ന് മോദി ആവശ്യപ്പെട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി: അധികാരം നിലനിര്‍ത്തുമെന്ന കടുത്ത ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലേറിയാന്‍ പുതിയ സര്‍ക്കാറിന്‍റെ 100 ദിന അജണ്ടകള്‍ തയാറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പിഎംഒ, നിതി ആയോഗ്, പ്രിന്‍സിപ്പല്‍ സൈന്‍റിഫിക് ഉപദേശകന്‍ എന്നീ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജിഡിപി വളര്‍ച്ച നിരക്ക് രണ്ടക്കത്തിലെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങളാണ് മോദി തേടിയത്. രാജ്യം തെരഞ്ഞെടുപ്പില്‍ ചൂടില്‍ അമരുമ്പോഴും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി നീതി ആയോഗും പ്രധാനമന്ത്രിയുടെ ഓഫിസും യോഗങ്ങള്‍ ചേരുന്നുണ്ട്.  

എണ്ണ-പ്രകൃതിവാതകം, ധാതു, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ പ്രധാന മേഖലകളിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് കൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് മോദിയുടെ നിര്‍ദേശം. 2047ഓടു കൂടി എല്ലാ മേഖലയിലും രാജ്യം വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തേണ്ട പദ്ധതികളുടെ അടിസ്ഥാനമായിരിക്കണം 100 ദിന അജണ്ടകളെന്ന് മോദി ആവശ്യപ്പെട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന മേഖലകളിലെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തിയാല്‍ 2.5ശതമാനം ജിഡിപി വളര്‍ച്ച കൂടുതല്‍ കൈവരിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 

നിലവിലെ എന്‍ഡിഎ സര്‍ക്കാറിന്‍റെ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നിറവേറ്റാനായില്ലെന്ന വിലയിരുത്തലിലാണ് അതിവേഗം കാര്യങ്ങള്‍ നീക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാറും തയാറെടുക്കുന്നത്. 


 

click me!