'ഇടതിൽ തുടരുന്നത് ആശയപരമായ അടിസ്ഥാനത്തിൽ', കാപ്പനൊപ്പം പത്തോളം പേർ പാർട്ടിവിട്ടെന്നും പീതാംബരൻ മാസ്റ്റർ

By Web TeamFirst Published Feb 14, 2021, 9:14 AM IST
Highlights

എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന കാപ്പന്റെ തീരുമാനത്തെ തള്ളാതിരുന്ന പീതാംബരൻ മാസ്റ്റർ, പാർട്ടി മാറുന്നതിനനുസരിച്ച് പലരും പദവി രാജി വയ്ക്കാറില്ലെന്നും ജോസ് കെ മാണി മുന്നണി വിട്ടപ്പോൾ എംപി സ്ഥാനം രാജി വെക്കാതിരുന്നതും ഓർമ്മിപ്പിച്ചു

കോട്ടയം: പാലാ സീറ്റിൽ തുടങ്ങിയ തർക്കങ്ങൾ അവസാനിപ്പിച്ച് എൻസിപി ദേശീയ നേതൃത്വം ഇടത് മുന്നണിയിൽ തുടരാനുള്ള തീരുമാനമെടുത്തത് ആശയപരമായ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ. പാലാ എംഎൽഎ മാണി സി കാപ്പന്റെ തീരുമാനം വ്യക്തിപരമാണ്. കാപ്പൻ ജയിച്ച സീറ്റ് തോൽപ്പിച്ച പാർട്ടിക്ക് കൊടുക്കുന്നു എന്നതിൽ വിഷമമുണ്ട്. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് മാണി സി കാപ്പൻ; പുതിയ പാർട്ടി രൂപീകരിക്കും

എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന കാപ്പന്റെ തീരുമാനത്തെ തള്ളാതിരുന്ന പീതാംബരൻ മാസ്റ്റർ, പാർട്ടി മാറുന്നതിനനുസരിച്ച് പലരും പദവി രാജി വയ്ക്കാറില്ലെന്നും ജോസ് കെ മാണി മുന്നണി വിട്ടപ്പോൾ എംപി സ്ഥാനം രാജി വെക്കാതിരുന്നതും ഓർമ്മിപ്പിച്ചു. 

പാലായിൽ ഇടതു മുന്നണി ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച പീതാംബരൻ മാസ്റ്റർ മാണി സി കാപ്പനോടൊപ്പം പത്തോളം പേർ എൻസിപിയിൽ നിന്നും രാജിവെച്ചെന്നും വ്യക്തമാക്കി. മാണി സി കാപ്പൻ യുഡിഎഫ് ജാഥയിൽ പങ്കെടുക്കുമ്പോൾ പീതാംബരൻ മാസ്റ്റർ ഇന്ന് കൊച്ചിയിൽ ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് ജാഥയിൽ പങ്കെടുക്കും. 
'കാപ്പന്റെ തീരുമാനം വൈകാരികം, അച്ചടക്ക നടപടി സ്വീകരിക്കും', ഇനി പാലാ ചർച്ചയിൽ കാര്യമില്ലെന്ന് ശശീന്ദ്രൻ

<

 

 

click me!