നരേന്ദ്രമോദി കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കേണ്ട: രാഹുൽ ഗാന്ധി

By Web TeamFirst Published Nov 11, 2018, 8:06 AM IST
Highlights

മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോണ്‍ഗ്രസിന് രാജ്യം മാപ്പു കൊടുക്കില്ലെന്നാണ് മോദിയുടെ വിമര്‍ശനം. എന്നാല്‍ റഫാൽ ആയുധമാക്കി രാഹുല്‍ ഇതിന് മറുപടി നല്‍കി. മോദി അഴിമതി വിരുദ്ധനല്ല,അഴമിതിക്കാരൻ തന്നെയെന്ന് രാഹുല്‍ ആഞ്ഞടിച്ചു

റായ്പൂര്‍: റഫാൽ ഇടപാടിൽ അഴിമതി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്ന് രാഹുൽ ഗാന്ധി. നഗര മാവോയിസ്റ്റുകളെ കോണ്‍ഗ്രസ് സഹായിക്കുന്നുവെന്ന മോദിയുടെ ആരോപണത്തിനാണ് രാഹുലിന്‍റെ മറുപടി. അതേ സമയം കോണ്‍ഗ്രസ് നക്സലുകളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയെന്ന ആരോപണത്തിലാണ് ബിജെപിയുടെ ഛത്തീസ്ഗഡ് പ്രചാരണം കേന്ദ്രീകരിക്കുന്നത്.

മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോണ്‍ഗ്രസിന് രാജ്യം മാപ്പു കൊടുക്കില്ലെന്നാണ് മോദിയുടെ വിമര്‍ശനം. എന്നാല്‍ റഫാൽ ആയുധമാക്കി രാഹുല്‍ ഇതിന് മറുപടി നല്‍കി. മോദി അഴിമതി വിരുദ്ധനല്ല ,അഴമിതിക്കാരൻ തന്നെയെന്ന് രാഹുല്‍ ആഞ്ഞടിച്ചു. മോദിക്ക് പ്രീയം പണക്കാരെ മാത്രം. അയ്യായിരം കോടി രൂപയുടെ  ചിട്ടി തട്ടിപ്പ് , പൊതുവിതരണ രംഗത്തെ അഴിമതി തുടങ്ങിയവയാണ് ഛത്തീസ്‍ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെതിരായ പ്രചാരണ ആയുധങ്ങള്‍. കപട വാഗ്ദാനങ്ങള്‍ക്ക് താനില്ലെന്ന് പറഞ്ഞും മോദിയെ രാഹുൽ നേരിട്ടു.

അതേ സമയം മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന മോദിയുടെ ആരോപണം ബിജെപി അധ്യക്ഷൻ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദ്യത് നാഥും ഏറ്റെടുത്തു. മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോണ്‍ഗ്രസിനെ കൊണ്ട് ഛത്തീസ്‍ഗഡിന് ഗുണമില്ല. രമണ്‍ സിങ്ങ് സര്‍ക്കാരിന് മാവോയിസ്റ്റുകളെ ഏതാണ്ട് അമര്‍ച്ച ചെയ്യാനായെന്നും അമിത് ഷാ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിച്ചെന്നാണ് യോഗി ആദിത്യനാഥിന്‍റെ ആരോപണം.അയോധ്യ വിഷയവും യുപി മുഖ്യമന്ത്രി ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് ബദലായി രമണ്‍സിങ്ങിന്‍റെ മണ്ഡലമായ രാജ് നന്ദ ഗാവിൽ അമിത് ഷായും റോഡ് ഷോ നടത്തി 

click me!