ഉത്തർപ്രദേശിൽ എസ് പി -ബി എസ് പി സഖ്യം

By Web TeamFirst Published Jan 12, 2019, 6:40 AM IST
Highlights

കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും അമേഠിയിലും റായ് ബറേലിയിലും എസ് പി, ബി എസ് പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല

ലഖ്നൗ: ഉത്തര്‍പ്രദേശിൽ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള എസ് പി- ബി എസ് പി സഖ്യത്തിന്‍റെ പ്രഖ്യാപനം ഇന്നുണ്ടാകും. എസ്.പി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ലക്നൗവിൽ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തും. ഇരു പാര്‍ട്ടികളും 37 സീറ്റിൽ വീതം മത്സരിക്കുമെന്നാണ് സൂചന. നാലു സീറ്റ് ആര്‍എല്‍ഡി അടക്കമുള്ള ചെറു പാര്‍ട്ടികള്ക്ക് നല്‍കും. 

കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കിലും അമേഠിയിലും റായ് ബറേലിയിലും എസ് പി, ബി എസ് പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. അഖിലേഷ് യാദവിനെതിരെയുള്ള സിബിഐ നീക്കത്തെ പാർലമെൻറിൽ ഇരു പാർട്ടികളും ഒന്നിച്ച് എതിർത്തിരുന്നു. എസ് പി -ബി എസ് പി സഖ്യം വന്നാലും കഴിഞ്ഞ തവണ നേടിയ 73 സീറ്റിനെക്കാൾ ഒരു സീറ്റെങ്കിലും ബിജെപി കൂടുതൽ നേടുമെന്ന് അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു.

click me!