ആരും വിശുദ്ധരല്ല, എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്: കമല്‍ഹാസന്‍

By Web TeamFirst Published May 17, 2019, 11:39 AM IST
Highlights

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സേയാണെന്ന കമല്‍ ഹാസന്‍റെ പ്രഖ്യാപനം  ഹൈന്ദവ സംഘടനകളുടെ വ്യാപക എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

ചെന്നൈ: എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്നും ആരും വിശുദ്ധരല്ലെന്നും നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ എല്ലാ മതങ്ങളിലും തീവ്രവാദികള്‍ നിരവധി പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്ലേറിനും ചെരിപ്പേറിനും തന്നെ വിരട്ടാനാകില്ലെന്നും ചരിത്ര വസ്തുത മാത്രമാണ് താന്‍ പറഞ്ഞതെന്നും കമല്‍ വ്യക്തമാക്കി. 

പ്രസ്തവാനക്ക് ശേഷം കമല്‍ ഹാസനെതിരെ മധുരയില്‍ ചെരിപ്പേറുണ്ടായി. സംഭവത്തില്‍ 11 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. നേരത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സേയാണെന്ന കമല്‍ ഹാസന്‍റെ പ്രഖ്യാപനം  ഹൈന്ദവ സംഘടനകളുടെ വ്യാപക എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഹൈന്ദവ സംഘടന നേതാക്കള്‍ കമല്‍ ഹാസനെതിരെ പൊലീസില്‍ പരാതി നല്‍കി.

കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ ഹാസന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. അതേസമയം കമല്‍ഹാസനെതിരെയുള്ള ഹര്‍ജി ദില്ലി പട്യാല ഹൗസ് കോടതി തള്ളി. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!