എം സ്വരാജിനെ മറിച്ചിടുമോ കെ ബാബു? തൃപ്പൂണിത്തുറ ഫലം ഇങ്ങനെ

By Web TeamFirst Published Apr 30, 2021, 10:01 PM IST
Highlights

ബാര്‍ കോഴ ആരോപണം കഴിഞ്ഞ തവണ വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ നൽകിയെങ്കിലും കോടതി നൽകിയ ക്ലീൻ ചിറ്റോടെ അഴിമതി ആരോപണ കറ മാ‍ഞ്ഞെന്ന ആത്മവിശ്വാസം ആണ് കെ ബാബുവിനുള്ളത്. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തൃപ്പൂണിത്തുറ മണ്ഡലം. കാൽ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസിന് വേണ്ടി കെ ബാബു തന്നെ രംഗത്തിറങ്ങിയതോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് മത്സരം കടുത്തത്. 

അപ്രതീക്ഷിത വിജയമായിരുന്നു കഴിഞ്ഞ തവണ സ്വരാജിനെങ്കിൽ തൃപ്പൂണിത്തുറ നിലനിര്‍ത്തണമെങ്കിൽ അതത്ര എളുപ്പമല്ലാത്ത അവസ്ഥയിലേക്ക് അതി വേഗം കാര്യങ്ങളെത്തി. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തൃപ്പൂണിത്തുറയിൽ എം സ്വരാജിനെ മറിച്ചിടാൻ കെ ബാബുവിന് കഴിഞ്ഞേക്കുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോൾ സര്‍വെ നൽകുന്നത്. 

ബാര്‍ കോഴ ആരോപണം കഴിഞ്ഞ തവണ വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ നൽകിയെങ്കിലും കോടതി നൽകിയ ക്ലീൻ ചിറ്റോടെ അഴിമതി ആരോപണ കറ മാ‍ഞ്ഞെന്ന ആത്മവിശ്വാസം ആണ് കെ ബാബുവിനുള്ളത്. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വര്‍ഷം നിറഞ്ഞ് നിന്ന് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങൾ പറഞ്ഞ് എം സ്വരാജ് നടത്തിയ മത്സരത്തെ ശബരിമല അടക്കം വിവാദ വിഷയങ്ങൾ നിരത്തി യുഡിഎഫ് നേരിട്ടു. തൃപ്പൂണിത്തുറ നഗരസഭയിൽ പ്രതിപക്ഷത്തിരിക്കുന്നത് ബിജെപിയാണെന്നിരിക്കെ കെഎസ് രാധാകൃഷ്ണൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പിക്കുന്ന വോട്ടുകളും ഫലത്തിൽ നിര്‍ണ്ണായകമാകും
 

click me!