ആ 19 പേര്‍ ആരൊക്കെ? ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ മത്സരാര്‍ഥികളെക്കുറിച്ച് അറിയേണ്ടതെല്ലാം

Published : Aug 04, 2025, 12:15 AM IST
all you want to know about the 19 contestants of bigg boss malayalam season 7

Synopsis

19 മത്സരാര്‍ഥികളാണ് സീസണ്‍ 7 ലോഞ്ച് എപ്പിസോഡില്‍ ഹൗസിലേക്ക് എത്തിയത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് തുടക്കം. മുന്‍ സീസണുകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഒന്നെന്ന തോന്നലാണ് ലോഞ്ചിംഗ് എപ്പിസോഡില്‍ അണിയറക്കാരും അവതാകരനായ മോഹന്‍ലാലും ചേര്‍ന്ന് ഉണ്ടാക്കിയത്. 19 മത്സരാര്‍ഥികളാണ് ഇത്തവണ ടൈറ്റിലിനായി പോരടിക്കുന്നത്. അടുത്ത 100 ദിവസം മലയാളികളുടെ സ്വീകരണമുറികളില്‍ ഏറ്റവും ചര്‍ച്ച സൃഷ്ടിക്കാന്‍ പോകുന്ന ആ 19 മത്സരാര്‍ഥികളെക്കുറിച്ച് അറിയാം.

1. അനീഷ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ കോമണര്‍ മത്സരാര്‍ഥി. തൃശൂര്‍ സ്വദേശിയായ അനീഷ് മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റില്‍ വിജയിച്ചാണ് ബിഗ് ബോസിലേക്ക് എത്തിയത്. സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു അനീഷ്.

ALSO READ : സര്‍ക്കാര്‍ ജോലി കിട്ടി, ലീവെടുത്ത് ബിഗ് ബോസിലേക്ക്, സാധാരണക്കാരുടെ പ്രതിനിധിയായി അനീഷ്

 

2. അനുമോള്‍

മിനിസ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയും പിന്നീട് സ്റ്റാര്‍ മാജിക് ഷോയിലൂടെയും ശ്രദ്ധേയ.

ALSO READ : കുറിക്കുകൊള്ളുന്ന കൗണ്ടറുകളുമായി ബിഗ് ബോസില്‍ കളം നിറയാൻ അനുമോള്‍

 

3. ആര്യൻ കദൂരിയ

നടനും മോഡലും. അന്‍പതിലധികം പരസ്യ ചിത്രങ്ങളിലും നിവിന്‍ പോളി നായകനായ 1983 മുതല്‍ ഈ വര്‍ഷം ഇറങ്ങിയ വടക്കന്‍ വരെയുള്ള സിനിമകളിലും ആര്യന്‍ അഭിനയിച്ചിട്ടുണ്ട്.

ALSO READ : ബിഗ് ബോസ് പ്രേമികളെ കയ്യിലെടുക്കുമോ നടൻ ആര്യൻ കദൂരിയ?

 

4. കലാഭവന്‍ സരിഗ

കൊച്ചിൻ കലാഭവൻ്റെ മിമിക്രി താരം എന്ന നിലയിൽ സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത വ്യക്തി. റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിത.

ALSO READ : കൊയിലാണ്ടി സ്ലാംഗ്, തിരശ്ശീലയിലെ മിന്നും താരം; കലാഭവന്‍ സരിഗയുടെ തട്ടകം ഇനി ബിഗ് ബോസ്

 

5. അക്ബര്‍ ഖാന്‍

ജീവിതത്തിന്‍റെ കഠിന വഴികളിലൂടെ പടവെട്ടി വന്ന് മനോഹര ആലാപനത്തിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ഗായകന്‍. സീ മലയാളം ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പ കേരളത്തിലെ ഒരു മത്സരാർഥിയായാണ് ഈ അനുഗ്രഹീത ഗായകനെ മലയാളികൾ ആദ്യം കാണുന്നത്.

ALSO READ : എപ്പോഴും പോസിറ്റീവ് ആണ് ഈ ഗായകൻ; ബിഗ് ബോസിലേക്ക് അക്ബർ ഖാൻ

 

6. ആര്‍ ജെ ബിന്‍സി

സാധാരണ ജീവിത പശ്ചാത്തലത്തില്‍ നിന്ന് സ്വന്തം ശ്രമം കൊണ്ട് ഉയര്‍ന്നുവന്ന റേഡിയോ ജോക്കി.

ALSO READ : ബിഗ് ബോസിലെ വാഗ്വാദങ്ങളിലേക്ക് ഈ അവതാരക; സീസണ്‍ 7 ലേക്ക് ആര്‍ജെ ബിന്‍സി

 

7. ഒണിയല്‍ സാബു

ഭക്ഷണം, നിയമം, ചരിത്രം, കഥപറച്ചിൽ ഇങ്ങനെ വൈവിധ്യപൂർണ്ണമായ വഴികളൊക്കെ മനോഹരമായി ചേരുന്ന ഒരു മനുഷ്യൻ. അതാണ് ഒണിയൽ സാബു. ബിഗ് ബോസ് മലയാളത്തിൻറെ ചരിത്രത്തിൽത്തന്നെ ഒരുപക്ഷേ ഇത്തരത്തിൽ തികച്ചും വ്യത്യസ്തമായ ജീവിതവഴികളിൽ നിന്നുള്ള ഒരു മത്സരാർഥി എത്തിയിട്ടുണ്ടാവില്ല.

ALSO READ : ലോകം കണ്ട് ഫോർട്ട് കൊച്ചിയിലേക്ക് മടങ്ങിയ ആൾ; ബിഗ് ബോസിലേക്ക് ഒണിയൽ സാബു

 

8. ഡോ. ബിന്നി സെബാസ്റ്റ്യൻ

മലയാളികളുടെ പ്രിയങ്കരിയായ സീരിയല്‍ താരം. ഏഷ്യാനെറ്റിലെ റൊമാറ്റിക് സീരിയലായ ഗീതാഗോവിന്ദത്തിലെ ഗീതുവാണ് ബിന്നിയുടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രം.

ALSO READ : മിനിസ്ക്രീനിന്റെ പ്രിയതാരം, ബിഗ് ബോസിൽ തിളങ്ങാൻ ഡോ. ബിന്നി സെബാസ്റ്റ്യൻ

 

9. അഭിലാഷ്

അഭിശ്രീ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികളിലെ ഭര്‍ത്താവ്. ഭിന്നശേഷിക്കാരനായ അഭിശ്രീയുടെ പ്രധാന തട്ടകം നൃത്തമാണ്. ഒരു നര്‍ത്തകന്‍ എന്ന നിലയിലുള്ള, പരിമിതികള്‍ കൂസാതെയുള്ള പെര്‍ഫോമന്‍സ് കാണികളെ അമ്പരപ്പിച്ചിട്ടുണ്ട്.

ALSO READ : ജനിച്ചത് മുതൽ കേട്ട പരിഹാസങ്ങൾ കരുത്താക്കി; ഇന്ന് ബിഗ് ബോസ് താരമായി അഭിലാഷ്

 

10. റെന ഫാത്തിമ

ഇത്തവണത്തെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് പത്തൊന്‍പതുകാരിയായ റെന ഫാത്തിമ. ബിരുദ വിദ്യാര്‍ഥിയാണ്. പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിക്ക് പോയി, ഒടുവിൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി, തന്റെ ചെറു പ്രായത്തിൽ തന്നെ സമ്പാദിച്ച് ജീവിക്കുന്ന മിടുക്കി.

ALSO READ : ഏറ്റവും പ്രായം കുറഞ്ഞ പോരാളി; റെന ഫാത്തിമ ഇനി ബിഗ് ബോസില്‍

 

11. മുന്‍ഷി രഞ്ജിത്ത്

ഏഷ്യാനെറ്റ് ന്യൂസിന്‍റെ മുന്‍ഷിയിലെ ബാര്‍ബര്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മലയാളികള്‍ക്ക് സുപരിചിതന്‍. സീസണ്‍ 7 ലെ സീനിയര്‍

ALSO READ : മുന്‍ഷിലെ രസികന്‍ ഇനി ബിഗ് ബോസിലേക്ക്; ജനപ്രീതി വോട്ടാക്കുമോ രഞ്ജിത്ത്?

 

12. ശാരിക

യുട്യൂബ് അഭിമുഖങ്ങളില്‍ പലപ്പോഴും വിവാദപരമായ ചോദ്യങ്ങള്‍ ചോദിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അവതാരക.

ALSO READ : മൂർച്ചയേറിയ ചോദ്യങ്ങള്‍, ബുദ്ധികൂർമ്മത, ശക്തമായ നിലപാട്; 'ഹോട് സീറ്റ്' ശാരിക ബിഗ് ബോസിലേക്ക്

 

13. ഷാനവാസ് ഷാനു

അഭിനേതാവ്. സിനിമകളിലൂടെയാണ് തുടങ്ങിയതെങ്കിലും ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ രുദ്രൻ എന്ന വില്ലൻ വേഷമാണ് ഷാനവാസിന്റെ കരിയർ മാറ്റിമറിച്ചത്.

ALSO READ : വില്ലനായി തുടങ്ങി, നായകനായി വിളങ്ങി; ബിഗ് ബോസിൽ ഷാനവാസിന്റെ റോളെന്ത്?

 

14. നെവിന്‍ കാപ്രേഷ്യസ്

ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍ അങ്ങനെ നീളുന്നു അടിമുടി കലാകാരനായ ഈ വ്യക്തി പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകള്‍.

ALSO READ : ബിഗ് ബോസില്‍ ചുവടുവെച്ച് ചുവടുറപ്പിക്കാന്‍ നെവിന്‍; സീസണ്‍ 7 മത്സരാര്‍ഥിയെക്കുറിച്ച് അറിയേണ്ടതെല്ലാം

 

15. ആദില-നൂറ

മലയാളം ബിഗ് ബോസിന്‍റെ ചരിത്രത്തിലെ ആദ്യ ലെസ്ബിയന്‍ കപ്പിള്‍. ആദില നസ്രിനും നൂറ ഫാത്തിമയും ഒറ്റ മത്സരാര്‍ഥിയായാണ് എത്തിയിരിക്കുന്നത്.

ALSO READ : അതിരുകളില്ലാത്ത പ്രണയവുമായി ആദിലയും നൂറയും ബിഗ് ബോസ് വീട്ടിലേക്ക്

 

16. ജിസേല്‍ തക്രാള്‍

ഹിന്ദി ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥികളിലൊരാള്‍. മോഡലിംഗില്‍ ഏറെ തിളങ്ങിയ ജിസേല്‍ മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളിയായ അമ്മയുടെയും പഞ്ചാബിയായ അച്ഛന്‍റെയും മകള്‍.

ALSO READ : സീസണ്‍ 7 ലെ സര്‍പ്രൈസ്; ഹിന്ദി ബിഗ് ബോസില്‍ നിന്ന് മലയാളത്തിലേക്ക് ഒരാള്‍

 

17. ശൈത്യ സന്തോഷ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിത മുഖമായ ശൈത്യ സന്തോഷ് അഭിഭാഷക കൂടിയാണ്.

ALSO READ : ബിഗ് ബോസിന്റെ പ്രിയം നേടാൻ നടി ശൈത്യ സന്തോഷ്

 

18. രേണു സുധി

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായ വ്യക്തിത്വം. മരണപ്പെട്ട ജനപ്രിയ കോമഡി താരം കൊല്ലം സുധിയുടെ ഭാര്യ.

ALSO READ : വിവാദങ്ങള്‍ക്ക് തിരികൊളുത്തുമോ രേണു സുധി?

 

19. അപ്പാനി ശരത്

സിനിമാ മേഖലയിലെ ജനപ്രിയ മുഖം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നടന്‍.

ALSO READ : ബിഗ് ബോസില്‍ അരങ്ങു തകര്‍ക്കാൻ അപ്പാനി ശരത്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ