മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് ലഭിച്ചിരുന്നു.

മിനി സ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാലാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും പ്രശസ്‍തയായി. ആരാധകര്‍ അനുക്കുട്ടി എന്ന് സ്‍നേഹത്തോടെ വിളിക്കുന്ന അനുമോള്‍ ബിഗ് ബോസ് മലയാളം ഏഴാം പതിപ്പിലേക്കും എത്തുകയാണ്.

അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് അനുമോൾ. പഠനകാലത്ത് തന്നെ അഭിനയത്തോടും മോഡലിംഗിനോടും വലിയ താൽപര്യം ഉണ്ടായിരുന്ന അനുമോൾ നിരവധി ബ്രാൻ‍ഡുകൾക്ക് മോഡൽ ആയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും പാടാത്ത പൈങ്കിളിയടക്കമുള്ള സീരിയലുകളിലും താരം ഇതിനകം വേഷമിട്ടു. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവിംഗ് ഉള്ള താരം കൂടിയാണ് അനുമോൾ. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് ലഭിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലിലെ പ്രകടനമാണ് അനുമോളെ അവാർഡിന് അർഹയാക്കിയത്.

തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‍കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‍കൃത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. കോമഡിയും അനായാസേന കൈകാര്യം ചെയ്യുന്ന താരമാണ് അനുമോള്‍. കുറിക്കുകൊള്ളുന്ന കൗണ്ടറുകളും അനുമോളിന്റെ പ്രത്യേകതയാണ്. പ്രേക്ഷകരുടെ ഇഷ്‍ട താരം അനുമോളും ബിഗ് ബോസിലേക്ക് എത്തുന്നതോടെ മറ്റ് മത്സരാര്‍ഥികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് തീര്‍ച്ചയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക