സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു അനീഷ് എന്ന പ്രത്യേകതയുമുണ്ട്.

ബിഗ് ബോസ്സില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് കോമണേഴ്‍സ്. സാധാരണ ജനങ്ങളില്‍ നിന്ന് പ്രത്യേക മത്സരം നടത്തിയാണ് കോമണേഴ്‍സിനെ ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കുക. ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണര്‍ ഗോപികയായിരുന്നു. നിര്‍ണായക സാന്നിദ്ധ്യമാകാൻ ഗോപികയ്‍ക്ക് കഴിഞ്ഞിരുന്നു. ആറാം സീസണില്‍ റെസ്‍മിനും നിഷാനയും കോമണേഴ്‍സായി എത്തി. ഇവരില്‍ റെസ്‍മിൻ ഏതാണ്ട് അവസാന ഘട്ടം വരെ എത്തുകയും ചെയ്‍തിരുന്നു. ഇത്തവണയും മത്സരം കൊഴിപ്പിക്കാൻ ഒരു കോമണര്‍ ഉണ്ട്. തൃശൂര്‍ സ്വദേശിയായ അനീഷ് ടി എയാണ് ഇത്തവണത്തെ കോമണര്‍.

മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിലൂടെ മത്സരത്തില്‍ വിജയിയായാണ് അനീഷ് ബിഗ് ബോസ്സിലേക്ക് എത്തുന്നത്. ശാരീരീകമായും മാനസികവുമായി ഒരുങ്ങിയിട്ടാണ് ബിഗ് ബോസിലേക്ക് എത്തുന്നത് എന്ന് അനീഷ് പറയുന്നു. തൃശൂരിലെ കോടന്നൂര് സ്വദേശിയാണ് അനീഷ്. ബാങ്കില്‍ ജോലിയുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു അനീഷ് എന്ന പ്രത്യേകതയുമുണ്ട്. പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണെന്നും അത് ബിഗ് ബോസില്‍ ചര്‍ച്ച ചെയ്യുമെന്നും അനീഷ് പറയുന്നു. എഴുത്തുകാരനുമാണ് അനീഷ്. എൻ നേരം തുഴഞ്ഞ് എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക