താരസംഘടനയിലെ തർക്കത്തിനെതിരെ തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേടാണ്. മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:50 PM (IST) May 26
ബീഹാറിലെ എസ്ഐആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വർഷം ജനുവരി 29നാണു കേസ് വിധിപറയാൻ മാറ്റിയത്.
11:23 PM (IST) May 26
നാളെയാണ് പോസ്റ്റ്മോർട്ടം നടത്തുക. അതിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി,
10:47 PM (IST) May 26
രാജ്യസഭ സീറ്റുകളെക്കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും മറ്റ് അഭ്യുഹങ്ങൾ തള്ളിക്കളയുന്നു എന്നുമാണ് ചർച്ചകൾക്ക് ശേഷം കെസി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചത്.
10:17 PM (IST) May 26
വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവമുണ്ടായത്. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.
09:24 PM (IST) May 26
മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിൻ, അരുൺ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
06:45 PM (IST) May 26
എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തിൽ കാര്യമില്ലെന്നും പിണറായി വിജയൻ. എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
05:56 PM (IST) May 26
ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്റേഷൻ നടപടികളാണ്. എക്‌സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി.
05:08 PM (IST) May 26
ധവളപത്രം ഇറക്കിയ ശേഷം വിശദമായ പ്രൊജക്റ്റ് സമർപ്പിക്കും. പി എം. ശ്രീ പദ്ധതിയുടെ നിയമവശങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും
04:44 PM (IST) May 26
ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പരാതിക്കാരി മൊഴി മാറ്റിയിരുന്നു.
04:18 PM (IST) May 26
ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഐടിയെ കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.
03:51 PM (IST) May 26
കണ്ണൂർ എസ് പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചു കയറി. സംഘർഷത്തിൽ കമ്മീഷണറുടെ വാഹനത്തിൻ്റെ ചില്ല് പൊട്ടി.
03:20 PM (IST) May 26
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.
01:53 PM (IST) May 26
ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്.
12:58 PM (IST) May 26
സംസ്ഥാനത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
12:40 PM (IST) May 26
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും.
12:25 PM (IST) May 26
ശബരിമല സ്വർണക്കവര്‍ച്ച കേസിൽ അന്വേഷണ സംഘത്തിന് വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്നും ഹൈക്കോടതി വാക്കാല്‍ അറിയിച്ചു.
11:44 AM (IST) May 26
ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമ്മയിലെ മുൻ എക്സിക്യൂട്ടീവ് അംഗം അൻസിബ. പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഇനി അമ്മയിൽ പറഞ്ഞട്ട് കാര്യമില്ലെന്നും അൻസിബ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു
11:21 AM (IST) May 26
സുജിത്ത് ദാസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി. സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയിലും പുനരന്വേഷണം വേണമെന്നും കത്തിൽ
10:36 AM (IST) May 26
സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നത നേതാക്കൾക്കെതിരെ വിമർശനം. വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോഗത്തിൽ വമർശനം
09:46 AM (IST) May 26
പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ വണ്ടൂർ പൊലീസ് ആണ് കേസെടുത്തത്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നായിരുന്നു മുദ്രാവാക്യം
08:18 AM (IST) May 26
താര സംഘടനയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാർവതി. സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവർ സംഘടനയിലുണ്ടെന്നും നടി
07:54 AM (IST) May 26
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തുക. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.
07:53 AM (IST) May 26
ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരായുള്ള അച്ചടക്ക നടപടി ഇന്നുണ്ടാകും. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സസ്പെൻ്റ് ചെയ്യും. ഇവരെ നേരത്തെ കേസിൽ പ്രതിയാക്കിയിരുന്നു. വൈകാതെ ഇവർക്കെതിരെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകും. ലോക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളവരെ അന്യായമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ വധശ്രമകേസെടുക്കാനാണ് സാധ്യത.
07:53 AM (IST) May 26
ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതിയിൽ പിഴവ് സമ്മതിച്ച് സിബിഎസ്ഇ. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ അയച്ച ഇ മെയിൽ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശരിയായ ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകി. അതേസമയം, പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്.
07:52 AM (IST) May 26
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.