പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ വണ്ടൂർ പൊലീസ് ആണ് കേസെടുത്തത്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നായിരുന്നു മുദ്രാവാക്യം
മലപ്പുറം: വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നായിരുന്നു മുദ്രാവാക്യം. മന്ത്രി എപി അനിൽകുമാറിന്റെ ഫ്ലക്സ് ബോർഡും കീറിയിരുന്നു. അതേസമയം, പ്രദേശത്തു പൊലീസ് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. കാപ്പിലിൽ ബാർബർ ഷോപ്പിൽ ഇരിക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ സാജുവിന് കുത്തേറ്റത്തിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.




