സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നത നേതാക്കൾക്കെതിരെ വിമർശനം. വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോ​ഗത്തിൽ വമർശനം

മലപ്പുറം: തെരഞ്ഞടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നത നേതാക്കൾക്കെതിരെ വിമർശനം. വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോ​ഗത്തിൽ വമർശനം ഉയർന്നു.ന്യൂനപക്ഷങ്ങളെ അകറ്റുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നേതാക്കളിൽ നിന്നുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ എ വിജയരാഘവന്റെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും യോ​ഗത്തിൽ പറയുന്നു. യോ​ഗത്തിൽ ബിനോയ് വിശ്വത്തിനുമെതിരേയും വിമർശനം ഉണ്ടായി. മലപ്പുറം ജില്ലയിൽ സിപിഐക്ക് ഉണ്ടായതും കനത്ത തോൽവിയാണെന്നും ആക്ഷേപമുയർന്നു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player