അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ടീസർ സണ്ണി വെയിനിന്റെ ജന്മദിനത്തിൽ പുറത്തിറക്കി

By Web TeamFirst Published Aug 19, 2020, 12:54 PM IST
Highlights

സണ്ണി വെയിൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ടീസർ സണ്ണി വെയിനിന്റെ ജന്മദിനത്തിൽ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനായ അനുഗ്രഹീതൻ ആന്റണിയിൽ ഗൗരി കിഷൻ ആണ് നായിക

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനായ അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ടീസർ സണ്ണി വെയിനിന്റെ ജന്മദിനമായ ഓഗസ്റ്റ് 19ന് പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി.

96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്.  കോവിഡ് പ്രതിസന്ധി അതിജീവിച്ച് സിനിമാലോകം തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയുണർത്തിയാണ് ചിത്രത്തിന്റെ ടീസർ എത്തുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഹരിശങ്കർ കെ എസ് ആലപിച്ച, സമൂഹ മാധ്യമങ്ങളിൽ തരംഗമായ കാമിനി എന്ന ഗാനം പുറത്തിറങ്ങിയ ശേഷം 16  മില്യനോളം ആളുകളാണ് കണ്ടത്.  ടോപ് സിങ്ങർ ഫെയിം അനന്യ ദിനേശിന്റെ ശബ്ദത്തിൽ വന്ന ബൗ ബൗ എന്ന ഗാനവും പ്രേക്ഷകർ സ്വീകരിച്ചിരുന്നു.


ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്.  സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്.

സെൽവകുമാറാണ്  ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.

click me!