ഫുട്ബോളുമായി വീണ്ടും ഐ എം വിജയന്‍; ബിഗ്‌ഡാഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ആദ്യ സിനിമയുടെ പോസ്റ്റര്‍ പുറത്ത്

By Web TeamFirst Published Jan 25, 2019, 8:16 PM IST
Highlights

ഐ എം വിജയന്‍റെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര നിര്‍മാണ കമ്പനിയായ ബിഗ്‌ഡാഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ആദ്യ സിനിമയുടെ പോസ്റ്റര്‍ പുറത്ത്.

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്ബോളര്‍ ഐ എം വിജയന്‍റെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര നിര്‍മാണ കമ്പനിയായ ബിഗ്‌ഡാഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ആദ്യ സിനിമയുടെ പോസ്റ്റര്‍ പുറത്ത്. ദീപക് ദിയോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പേര് പാണ്ടി ജൂനിയേര്‍സ് എന്നാണ്.

ബിഗ്ഡാഡി എന്‍റര്‍ടെയ്‌മെന്‍റിനായി ഐ എം വിജയനും സുഹൃത്തുക്കളായ അരുണ്‍ തോമസും ദീപു ദാമോദറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ പോസ്റ്ററില്‍ നല്‍കിയിട്ടില്ല. 

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് പുതിയ ചലച്ചിത്ര നിര്‍മാണ കമ്പനി ഐ എം വിജയനും സുഹൃത്തുക്കളും പ്രഖ്യാപിച്ചത്. ബിഗ്ഡാഡി എന്‍റര്‍ടെയ്‌മെന്‍റിന്‍റെ ആദ്യ സിനിമ ഫുട്ബോളുമായി ബന്ധപ്പെട്ടതാകുമെന്ന് അന്ന് ഇതിഹാസ ഇന്ത്യന്‍ ഫുട്ബോളര്‍ പറഞ്ഞിരുന്നു. 

click me!