എന്താണ് നമ്മള്‍ ഇതിനേക്കുറിച്ച് സംസാരിക്കാത്തത്? കര്‍ഷക സമരത്തേക്കുറിച്ചുള്ള വാര്‍ത്തയുമായി പോപ് ഗായിക റിഹാന

By Web TeamFirst Published Feb 2, 2021, 11:05 PM IST
Highlights

കര്‍ഷക സമരവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ച് എന്തുകൊണ്ടാണി ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് റിഹാന ചോദിക്കുന്നത്

ദില്ലി അതിര്‍ത്തിയിലെ ഹരിയാന ജില്ലകളിലെ ഇന്‍റര്‍നെറ്റ് സംവിധാനം തടസപ്പെട്ട വാര്‍ത്ത പങ്കുവച്ച് പ്രശസ്ത പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന. കര്‍ഷക സമരവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ച് എന്തുകൊണ്ടാണി ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് റിഹാന ചോദിക്കുന്നത്. ട്വിറ്ററില്‍ 100 മില്യണിലധികം ആളുകളാണ് റിഹാനയെ പിന്തുടരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ റിഹാനയുടെ ട്വീറ്റ് വൈറലായിക്കഴിഞ്ഞു. നിരവധിപ്പേര്‍ റിഹാനയെ പിന്തുണച്ച് കര്‍ഷക സമരത്തിന് പിന്തുണ നല്‍കുമ്പോള്‍ മറ്റൊരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് രൂക്ഷമായ വിമര്‍ശനവും റിഹാന നേരിടുന്നുണ്ട്. 

why aren’t we talking about this?! https://t.co/obmIlXhK9S

— Rihanna (@rihanna)

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. റിപബ്ലിക് ദിന ട്രാക്ടര്‍ റാലിയിലുണ്ടായ അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ നടപടി ശക്തമാക്കിയത്. ഗാസിപൂര്‍ അതിര്‍ത്തി, സിംഗ് അതിര്‍ത്തി എന്നിവിടങ്ങളിലെ കര്‍ഷക സമരകേന്ദ്രങ്ങളിലെ ഇന്‍റര്‍നെറ്റ് സംവിധാനമാണ് കഴിഞ്ഞ ദിവസം തടസപ്പെടുത്തിയത്. ഹരിയാനയിലെ ഏഴു ജില്ലകളിലേയും മൊബൈലുകളിലെ ഇന്‍റര്‍നെറ്റ് സേവനവും റദ്ദാക്കിയിരുന്നു. 

അതേസമയം സിംഘു അതിര്‍ത്തിയിലെ സമരത്തിലേര്‍പ്പെട്ട കര്‍ഷകര്‍ റിഹാനയ്ക്ക് നന്ദി രേഖപ്പെടുത്തി. തങ്ങള്‍ക്ക് വേണ്ടി കൃത്യമായ സമയത്താണ് പ്രതികരിച്ചതെന്നും സിംഘുവിലെ കര്‍ഷകര്‍ പറയുന്നത്. 

click me!