ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹന്‍ലാല്‍ ആ വിജയിയെ പ്രഖ്യാപിച്ചു

By Web TeamFirst Published Aug 13, 2018, 8:58 PM IST
Highlights

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നീരാളി വരെ എത്ര പാട്ട് സീനില്‍ അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം

മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ നിന്ന് രാജ്യത്തിന്‍റെ അതിര്‍ത്തിക്കപ്പുറവും ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തെ ആരാധനയോടെയാണ് ഏവരും നോക്കിക്കാണുന്നത്. ആരാധകരില്‍ തന്നെ ഏറ്റവും മുന്നിലാരാണെന്നറിയാനായി ലാലേട്ടന്‍ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നീരാളി വരെ എത്ര പാട്ട് സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദ്യം കംപ്ലീറ്റ് ആക്ടര്‍ എന്ന പേജിലൂടെയാണ് മഹാനടന്‍ ചോദിച്ചത്. ശരിയായി ഉത്തരം പറയുന്നവര്‍ക്ക് മൂന്ന് സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ലാലേട്ടന്‍ ആ വിജയികളെ പ്രഖ്യാപിച്ചിരിക്കുയാണ്.

വൈശാഖ് എസ്.എസ‍് ആണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയതെന്ന് പേജിലൂടെ തന്നെ മോഹന്‍ലാല്‍ വ്യക്തമാക്കി. രണ്ടാം സമ്മാനം മഹേഷ് എസ്.എല്‍ ഉം മൂന്നാം സമ്മാനം രാഹുല്‍ രവീന്ദ്രനുമാണ് കരസ്ഥമാക്കിയത്. എത്ര പാട്ട് സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന കൃത്യമായ ഉത്തരം മോഹന്‍ലാല്‍ പുറത്തുവിട്ടിട്ടില്ല.

അതിമനോഹരമായൊരു തായ്‌ലന്‍ഡ് ട്രിപ്പാണ് ഒന്നാം സമ്മാനം. മൂന്നു പകലുകളും നാലു രാത്രികളും വൈശാഖിന് അവിടെ ആര്‍ത്തുല്ലസിക്കാം. എല്ലാ ചിലവും ലാലേട്ടന്‍ വക ഫ്രീ. ഒരു ഗംഭീര സ്മാര്‍ട്ട്‌ഫോണ്‍ രണ്ടാം സമ്മാനമായി നല്‍കുമ്പോള്‍ മൂന്നാം സമ്മാനം ലഭിച്ച രാഹുലിന് ഓഡിയോ സിസ്റ്റമാണ് ലഭിക്കുന്നത്.

 

 

click me!