'ഈ സ്വാതന്ത്ര്യദിനം ആഘോഷങ്ങള്‍ക്കല്ല'; പാര്‍വ്വതി പറയുന്നു

By Web TeamFirst Published Aug 15, 2018, 4:42 PM IST
Highlights

സ്വാതന്ത്ര്യദിനം എല്ലാ ആദരവോടുംകൂടി ഓര്‍ക്കുമ്പോള്‍ത്തന്നെ രൂക്ഷമായ പേമാരിയിലൂടെ കടന്നുപോകുന്ന മലയാളികള്‍ക്ക് ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനുള്ള സമയമാണെന്നും പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്തവണത്തെ സ്വാതന്ത്ര്യദിനം മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള ഒന്നല്ലെന്ന് നടി പാര്‍വ്വതി. സ്വാതന്ത്ര്യദിനം എല്ലാ ആദരവോടുംകൂടി ഓര്‍ക്കുമ്പോള്‍ത്തന്നെ രൂക്ഷമായ പേമാരിയിലൂടെ കടന്നുപോകുന്ന മലയാളികള്‍ക്ക് ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനുള്ള സമയമാണെന്നും പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. #doforkerala എന്ന ഹാഷ്ടാഗോടെയാണ് പാര്‍വ്വതിയുടെ കുറിപ്പ്.

പാര്‍വ്വതിയുടെ കുറിപ്പ്


'രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം എല്ലാ ആദരവോടുംകൂടി ഓര്‍ക്കുന്നു, എന്നാല്‍ ഇന്ന് ഒരു സന്തോഷ ദിവസമല്ല. കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടതില്‍ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ കൂടി കടന്നു പോവുകയാണ് നമ്മുടെ സംസ്ഥാനം. ആളുകള്‍ മരിക്കുന്നു, ജീവിതങ്ങള്‍ കടപുഴകുന്നു, മഴ നില്‍ക്കുന്നുമില്ല. ഈ ആപത്തിലും സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സേനയെയും ജനങ്ങളെയും നിങ്ങള്‍ ഓരോരുത്തരേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി പങ്കുചേരും. വിശ്വസനീയമായ സ്രോതസ്സില്‍നിന്നും മാത്രം വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുക. നമുക്ക് ഒരുമിച്ച് കൈക്കോര്‍ക്കാം' പാര്‍വതി കുറിച്ചു.

click me!