'കോളാമ്പി' ഫേസ് ബുക്ക് പേജ് മോഹന്‍ലാല്‍ അനൗണ്‍സ് ചെയ്യും

By Web TeamFirst Published Oct 23, 2018, 6:10 PM IST
Highlights

ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന 'കോളാമ്പി' എന്ന സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒക്ടോബര്‍ 24ന് രാവിലെ 10 മണിക്ക് മോഹന്‍ലാല്‍ അനൗണ്‍സ് ചെയ്യും. രണ്‍ജി പണിക്കരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന 'കോളാമ്പി' എന്ന സിനിമയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ഒക്ടോബര്‍ 24ന് രാവിലെ 10 മണിക്ക് മോഹന്‍ലാല്‍ അനൗണ്‍സ് ചെയ്യും. രണ്‍ജി പണിക്കരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിത്യ മേനോനാണ് നായിക. അരിസ്റ്റോ സുരേഷും     ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആംപ്ലിഫയര്‍ നാണു എന്നാണ് അരിസ്റ്റോ സുരേഷിന്‍റെ കഥാപാത്രത്തിന്റെ പേര്. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രോഹിണി, സുരേഷ് കുമാര്‍, ദിലീഷ് പോത്തൻ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അണിയറയിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിള്‍. സംഗീതസംവിധാനം രമേഷ് നാരായണന്‍, ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി എന്നിവര്‍ നിര്‍വ്വഹിക്കും. 

click me!