വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകൾ ബ്ലോക്ക് ചെയ്യണം; ഒടിയന്‍റെ നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Dec 13, 2018, 8:51 PM IST
Highlights

ഒടിയൻ സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. നാളെയാണാ ഒടിയന്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ ലാല്‍ ആരാധകരും മറ്റ് സിനിമാ പ്രേമികളും കാത്തിരിന്ന ദിവസമാണ് നാളെ. 
 

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകൾ ഉടൻ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്‍റര്‍നെറ്റ് കമ്പനികൾക്കും കേബിൾ, ഡിഷ് ഓപ്പറേറ്റർമാർക്കുമാണ് നിർദേശം. ഒടിയൻ സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. നാളെയാണാ ഒടിയന്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ ലാല്‍ ആരാധകരും മറ്റ് സിനിമാ പ്രേമികളും കാത്തിരിന്ന ദിവസമാണ് നാളെ. 

ലോകമാകമാനം ഒരേദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാവും ഒടിയന്‍. ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 3500 ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്തിമ സ്‌ക്രീന്‍ കൗണ്ട് എത്രയെന്ന് അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക.

click me!