വിവാഹത്തിന്‍റെ തയ്യാറെടുപ്പുകൾ എവിടെവരെയായി എന്ന് ചോദിക്കുന്നവരോട് പേളിയുടെ മറുപടി..!

By Web TeamFirst Published May 4, 2019, 1:38 PM IST
Highlights

ബിഗ് ബോസ് ആരാധകര്‍ കാത്തിരുന്ന  ശ്രീനിഷ്-പേളി വിവാഹം ഇങ്ങെത്തി. മെയ് 5,8 തീയതികളിലാണ് ഇരുവരുടെയും വിവാഹം. 

ബിഗ് ബോസ് ആരാധകര്‍ കാത്തിരുന്ന  ശ്രീനിഷ്-പേളി വിവാഹം ഇങ്ങെത്തി. മെയ് 5,8 തീയതികളിലാണ് ഇരുവരുടെയും വിവാഹം. അതേസമയം, വിവാഹത്തിന്‍റെ തയ്യാറെടുപ്പുകൾ എവിടെവരെയായി എന്ന് ചോദിക്കുന്നവരോട് പേളി മറുപടി നല്‍കിയത് ഒരു വീഡിയോയിലൂടെയാണ്.  

വിവാഹത്തിന്‍റെ തയ്യാറെടുപ്പുകൾ എവിടെവരെയായി എന്ന് പലരും തന്നോട് ചോദിക്കുന്നു. വിവാഹത്തിന്‍റെ തയ്യാറെടുപ്പുകൾ നടക്കുന്നു എന്നാല്‍ താന്‍ ഇവിടെ ചെയ്യുന്നത് ഇതാണ് എന്നു പറഞ്ഞായിരുന്നു ആ വീഡിയോ പേളി തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

 

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ വീഡിയയില്‍ ശ്രദ്ധ നേടുന്നത്. പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മെയ് 5ന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിലാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. മെയ് എട്ടിന് പാലക്കാട് വെച്ചും വിവാഹാഘോഷങ്ങള്‍ ഉണ്ടാകും.

click me!