വിവാഹത്തിന് മുമ്പ് അടിച്ചുപൊളിച്ച് ദീപികയും രൺവീറും; ചിത്രങ്ങൾ കാണാം

By Web TeamFirst Published Nov 2, 2018, 6:50 PM IST
Highlights

വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിങ് ആഘോഷ പരിപാടികളിൽ അതി സുന്ദരിയായാണ് ദീപിക എത്തിയിരിക്കുന്നത്. സബ്യസാചി ഡിസൈനിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് തിളങ്ങി നിൽക്കുകയാണ് ദീപിക.

ബാം​ഗ്ലൂർ: ബോളിവുഡ് ഏറെ നാളായി കാത്തിരിക്കുന്ന രൺവീർ സിം​ഗ്-ദീപിക പദുകോൺ താരജോഡികളുടെ വിവാഹ ഒരുക്കങ്ങൾ തകൃതിയിൽ നടക്കുകയാണ്. വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിങ് ആഘോഷ പരിപാടികളിൽ അതി സുന്ദരിയായാണ് ദീപിക എത്തിയിരിക്കുന്നത്. സബ്യസാചി ഡിസൈനിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് തിളങ്ങി നിൽക്കുകയാണ് ദീപിക. കളിയും ചിരിയും നിറ‍ഞ്ഞ നിൽക്കുന്ന ​ദീപികയുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്.

ദീപികയുടെ സ്റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാലിയാണ് പ്രീ വെഡ്ഡിങ് ആഘോഷ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ദീപികയുടെ ബാം​ഗ്ലൂരിലെ വീട്ടിൽവച്ചാണ് ആ​ഘോഷങ്ങൾക്ക് തുടക്കമിട്ടത്. രൺവീർ-ദീപിക  വിവാഹത്തിന് പത്ത് ദിവസം മുമ്പ് ദീപികയുടെ അമ്മ ഉജ്ജാല പദുക്കോൺ വീട്ടിൽ നന്ദി പൂജ നടത്തുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.   

താരവിവാഹത്തിന് ഇനി 12 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എവിടെ വച്ചാകും വിവാഹം എന്നതടക്കമുള്ള വിവരങ്ങള്‍ ഇരുവരും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറ്റലിയിൽ വെച്ചായിരിക്കും വിവാഹമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇതും സ്ഥിരീകരിച്ചിട്ടില്ല. നവംബർ 14, 15 ദിവസങ്ങളിലായാണ് താരവിവാഹം നടക്കുക.

click me!