ഇനി 'എയര്‍പീക്ക്' ഡ്രോണ്‍, ഇതാണ് സോണിയുടെ പുതിയ കച്ചവടം

By Web TeamFirst Published Jan 27, 2021, 5:03 PM IST
Highlights

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെയും വീഡിയോ സൃഷ്ടാക്കളെയും ലക്ഷ്യം വച്ചുള്ള 2021-ല്‍ എയര്‍പീക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് സോണിക്കുള്ളത്. ഇതാ ഇപ്പോള്‍ അവര്‍ ഇമേജിങ് ടെക്‌നോളജയില്‍ നിന്നും ഡ്രോണ്‍ വ്യവസായത്തിലേക്ക് കടക്കുന്നു. എയര്‍പീക്ക് എന്നാണ് ഇതിന്റെ പേര്. സോണിയുടെ ക്യാമറ സിസ്റ്റങ്ങളായ ആല്‍ഫ-യുടെ എല്ലാ സിസ്റ്റവും ഘടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ഡ്രോണ്‍ ആണ് ഇപ്പോള്‍ പുറത്തിറക്കാനൊരുങ്ങുന്നത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെയും വീഡിയോ സൃഷ്ടാക്കളെയും ലക്ഷ്യം വച്ചുള്ള 2021-ല്‍ എയര്‍പീക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്വാഡ്‌കോപ്റ്ററിന്റെ കൃത്യമായ അളവുകള്‍ ഇപ്പോള്‍ നല്‍കിയിട്ടില്ലെങ്കിലും, ഡ്രോണ്‍ പറന്നുയരുമ്പോള്‍ മുകളിലേക്ക് പിന്‍വാങ്ങുന്ന രണ്ട് ലാന്‍ഡിംഗ് ഗിയര്‍ എക്‌സ്‌റ്റെന്‍ഷനുകള്‍ ഉണ്ടാവുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

സോണിയുടെ ഡ്രോണ്‍ വരുന്നതിനെത്തുടര്‍ന്ന് മറ്റ് കമ്പനികളും പുതിയ മോഡലുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഫ്രീഫ്‌ലൈ സിസ്റ്റംസ് തങ്ങളുടെ ആസ്‌ട്രോ ഡ്രോണ്‍ ഒക്ടോബറില്‍ പ്രഖ്യാപിച്ചു, ഇത് എ 7 ആര്‍ ഐവിക്ക് അനുയോജ്യമാണ്, ഡിജെഐയുടെ ചില റോനിന്‍ ജിംബല്‍ സ്‌റ്റെബിലൈസറുകള്‍ സോണിയുടെ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നു. 

ഇവരെല്ലാം തന്നെ സോണിയുടെ എയര്‍പീക്കുമായി സഹകരിക്കാനുള്ള സാധ്യതയുണ്ട്. എയര്‍പീക്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സോണി ഈ ആഴ്ച പുറത്തുവിടുമോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, പ്രൊഫഷണല്‍ ഡ്രോണ്‍ ഉപയോക്താക്കളുമായി ചേര്‍ന്നുള്ള ശ്രമങ്ങളില്‍ തുടരുന്നതിനാല്‍ ആനുകാലിക അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന് സോണി വാഗ്ദാനം ചെയ്തിട്ടുണ്ട്.

click me!