മാഗ്‌നൈറ്റിന്റെ കരുത്തിൽ നിസാൻ: റോയൽ എൻഫീൽഡ് വികാരം വിപണിയിൽ ശക്തം; ഒന്നാം റാങ്ക് വീണ്ടും മാരുതിക്ക് !

First Published Mar 5, 2021, 12:38 PM IST

രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളിൽ മിക്കവരുടെയും ഭാഗ്യമാസമായി ഫെബ്രുവരി മാറി. മിക്ക വാഹന നിർമാതാക്കളും മുൻ വർഷത്ത സമാനകാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ മികച്ച മുന്നേറ്റം പ്രകടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) ഫെബ്രുവരി മാസത്തെ മൊത്ത വിൽപ്പനയിൽ 11.8 ശതമാനം വർധന നേടിയെടുത്തു. 1,64,469 യൂണിറ്റുകളാണ് കമ്പനി ഫെബ്രുവരി മാസം വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കമ്പനി 1,47,110 യൂണിറ്റുകൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര വിൽപ്പന 11.8 ശതമാനം ഉയർന്ന് 1,52,983 യൂണിറ്റായി. 2020 ഫെബ്രുവരിയിൽ ഇത് 1,36,849 യൂണിറ്റായിരുന്നു.ആൾട്ടോ, എസ്-പ്രസ്സോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 12.9 ശതമാനം കുറഞ്ഞ് 23,959 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 27,499 ആയിരുന്നു.
undefined
സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബാലെനോ, ഡിസയർ എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് സെഗ്മെന്റ് വാഹനങ്ങളുടെ വിൽപ്പന 15.3 ശതമാനം ഉയർന്ന് 80,517 യൂണിറ്റായി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് 69,828 യൂണിറ്റുകളായിരുന്നു. മിഡ്-സൈസ് സെഡാൻ സിയാസിന്റെ വിൽപ്പന 40.6 ശതമാനം കുറഞ്ഞ് 1,510 യൂണിറ്റായി. 2020 ഫെബ്രുവരിയിൽ ഇത് 2,544 യൂണിറ്റായിരുന്നു.വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹന വിൽപ്പന 18.9 ശതമാനം ഉയർന്ന് 26,884 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 22,604 യൂണിറ്റായിരുന്നു. ഫെബ്രുവരിയിലെ കയറ്റുമതി 11.9 ശതമാനം ഉയർന്ന് 11,486 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിൽപ്പന 10,261 യൂണിറ്റായിരുന്നു.
undefined
ടാറ്റയുടെ വൻ കുതിപ്പ്ഫെബ്രുവരിയിലെ മൊത്ത വില്‍പ്പനയില്‍ ടാറ്റാ മോട്ടോഴ്സ് 51 ശതമാനം വര്‍ധന കൈവരിച്ചു. 61,365 യൂണിറ്റുകളോടെയാണ് ഈ വന്‍ നേട്ടം കമ്പനി നേടിയെടുത്തത്. മുന്‍ വര്‍ഷത്തെ സമാനകാലയളവില്‍ 40,619 യൂണിറ്റുകളായിരുന്നു കമ്പനിയുടെ ആകെ വില്‍പ്പന. 58,473 യൂണിറ്റുകളോടെ ആഭ്യന്തര വില്‍പ്പന 54 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 38,002 യൂണിറ്റുകളായിരുന്നു വില്‍പ്പന.അവലോകന മാസത്തിൽ ആഭ്യന്തര വിപണിയിലെ പാസഞ്ചർ വാഹന വിൽപ്പന രണ്ട് മടങ്ങ് ഉയർന്ന് 27,225 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 12,430 യൂണിറ്റായിരുന്നു. മൊത്ത വാണിജ്യ വാഹന വിൽപ്പന 21 ശതമാനം വർധനയോടെ 33,966 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 28,071 യൂണിറ്റായിരുന്നു.
undefined
പ്രമുഖ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് വിൽപ്പനക്കണക്കുകളിൽ മികച്ച പ്രകടനം നടത്തി. കഴിഞ്ഞ മാസം 61,800 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 26.4 ശതമാനമാണ് നേട്ടം. ആഭ്യന്തര വിൽപ്പനയിൽ 29 ശതമാനവും കയറ്റുമതി രംഗത്ത് 14.6 ശതമാനവും മുന്നേറ്റം കൈവരിക്കാൻ കമ്പനിക്കായി.
undefined
മാഗ്‌നൈറ്റിന്റെ വരവിൽ വിപണി ഇളക്കിമറിച്ച് നിസാൻ ഇന്ത്യടൊയോട്ട കിർലോസ്കറിന്റെ ഫെബ്രുവരി മാസത്തെ ആകെ വിൽപ്പന 14,075 യൂണിറ്റുകളാണ്. 36 ശതമാനം വിൽപ്പന വളർച്ച കൈവരിക്കാൻ കമ്പനിക്കായി. 4,329 കാറുകളോടെ മൂന്നിരട്ടി വിൽപ്പന എന്ന നേട്ടം കൈവരിക്കൻ എംജി മോട്ടോഴ്സിനായി. 2020 ഫെബ്രുവരി മാസം കമ്പനിക്ക് വിൽക്കാനായത് 1,376 യൂണിറ്റുകൾ മാത്രമായിരുന്നു.
undefined
പുതിയ കോംപാക്‌ട് എസ്‍യുവി മാഗ്‌നൈറ്റിന്റെ വരവോടെ വാഹന വിൽപ്പനയിൽ വൻ കുതിച്ചുകയറ്റമാണ് നിസാൻ ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ വിൽപ്പന നാല് മടങ്ങ് വർധിച്ചു. മുൻ വർഷം സമാനകാലയളവിൽ 1,029 കാറുകൾ വിറ്റുപോയ സ്ഥാനത്ത് ഇക്കുറി കമ്പനിയുടെ വിൽപ്പന 4,244 യൂണിറ്റുകളായി ഉയർന്നു. മാഗ്‌നൈറ്റിന്റെ ബുക്കിങ് 40,000 എന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി വ്യക്തമാക്കി. 28.30 ശതമാനം നേട്ടത്തോടെ ഹോണ്ട ഫെബ്രുവരി മാസം 9,324 യൂണിറ്റുകൾ വിറ്റഴിച്ചു.
undefined
ഇടിവ് നേരിട്ട് മഹീന്ദ്രപ്രമുഖ കമ്പനികൾ വിൽപ്പനയിൽ വൻ മുന്നേറ്റം പ്രകടമാക്കിയപ്പോൾ മഹീന്ദ്രയ്ക്ക് വിൽപ്പനയിൽ 11.38 ശതമാനം ഇടിവ് നേരിട്ടു. പോയ മാസം കമ്പനി 28,777 യൂണിറ്റുകൾ വിൽപ്പന ന‌ടത്തി. 2020 ഫെബ്രുവരി മാസം 32,476 യൂണിറ്റുകൾ വിൽപ്പന നടത്തിയ സ്ഥാനത്ത് നിന്നാണ് ഈ വൻ ഇടിവ് കമ്പനിക്കുണ്ടായത്. മഹീന്ദ്ര ഥാർ വിപണിയിൽ താരമായതോടെ യാത്രാ വാഹന വിൽപ്പനയിൽ കമ്പനി 41 ശതമാനം നേട്ടം കൈവരിച്ചു. എന്നാൽ, വാണിജ്യ വാഹന വിൽപ്പനയിൽ തളർച്ചയുണ്ടായി (-70.42 ശതമാനം).
undefined
ഇരുചക്ര വാഹന നിർമാതാക്കളുടെ പ്രകടനംരാജ്യത്തെ ഏറ്റവും വലി‍യ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന് വിൽപ്പനയിൽ 1.45 ശതമാനം നേട്ടം കൈവരിക്കാനായി. ആകെ വിൽപ്പന 5,05,467 യൂണിറ്റുകളാണ്. സ്കൂട്ടർ വിഭാഗത്തിലെ വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെയായി. ഫെബ്രുവരിയിലെ വിൽപ്പനയുടെ ശതമാനക്കണക്കുകളിൽ മുന്നിട്ട് നിൽക്കുന്നത് ഹോണ്ട ടു വീലറാണ്. ആകെ വിൽപ്പന 4,11,578 യൂണിറ്റുകളാണ്. വിൽപ്പന നേട്ടം 31 ശതമാനമാണ്. 31,118 യൂണിറ്റുകളോടെ കയറ്റുമതി 16 ശതമാനം വർധിച്ചു.
undefined
ആറ് ശതമാനം വിൽപ്പന വളർച്ച നേടി ഇരുചക്ര വാഹന വിപണിയിൽ ബജാജ് ഓട്ടോ കളം നിറഞ്ഞ് കളിച്ചു. ടിവിഎസ് മോട്ടർ ഫെബ്രുവരി മാസ വിൽപ്പനയിൽ 18 ശതമാനം വളർച്ച കൈവരിച്ചു.
undefined
റോയൽ എൻഫീൽഡ് 'പവർ'മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ഫെബ്രുവരി മാസത്തിൽ മാത്രം പത്ത് ശതമാനം വർധനവാണ് വിൽപ്പനയിൽ നേടിയെടുത്തത്. ആകെ 69,659 യൂണിറ്റുകളാണ് കമ്പനി വിറ്റത്.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, കമ്പനിക്ക് ആകെ വിൽക്കാനായത് 63536 യൂണിറ്റാണെന്ന്, കമ്പനി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ആഭ്യന്തര വിൽപ്പന 65114 ആണ് കഴിഞ്ഞ മാസം. കഴിഞ്ഞ വർഷം ഇത് 61188 ആയിരുന്നു. ആറ് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതിയിൽ വമ്പൻ കുതിപ്പാണ് ഫെബ്രുവരിയിൽ ഉണ്ടായത്. 2020 ഫെബ്രുവരി മാസത്തിൽ 2348 യൂണിറ്റായിരുന്നെങ്കിൽ ഇത്തവണ അത് 4545 യൂണിറ്റായി വർധിച്ചു. ഇതോടെയാണ് മൊത്ത വിൽപ്പനയിൽ പത്ത് ശതമാനം വർധനവുണ്ടായത്.
undefined
click me!