ഇവർ 2020 ലെ ലോകത്തിലെ ആദ്യ പത്ത് അതിസമ്പന്നർ

First Published Dec 30, 2020, 4:00 PM IST

കൊവിഡ് മഹാമാരിയും ഇതേ തുടർന്നുണ്ടായ പിരിച്ചുവിടലുകളും കോടിക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയിട്ടുണ്ട്. എന്നാൽ 2020 ൽ ലോകത്തെ അതിസമ്പന്നരുടെ ആസ്തി 23 ശതമാനം ഉയർന്നുവെന്നാണ് കണക്ക്. അതായത് 1.3 ലക്ഷം കോടി ഡോളർ വർധനവുണ്ടായെന്ന്.

കൊവിഡ് കാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് തങ്ങളുടെ ആസ്തി വർധിപ്പിച്ച അതിസമ്പന്നരിലെ ആദ്യ പത്ത് സ്ഥാനക്കാരെ ഇനി പരിചയപ്പെടാം.

1. ജെഫ് ബെസോസ്ലോകത്തെ ഏറ്റവും വലിയ ധനികൻ. 187 ബില്യൺ ഡോളറാണ് ആസ്തി. ആമസോണിന്റെ 11 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. ഈ വർഷം മാത്രം ബെസോസിന്റെ ആസ്തി 72.4 ബില്യൺ ഡോളർ വർധിച്ചു.
undefined
2. എലോൺ മുസ്ക്ടെസ്‌ല കമ്പനിയുടെ സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ വലിയ ധനികനായി. 49 കാരനായ ഇദ്ദേഹത്തിന് 167 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ഈ വർഷം മാത്രം 167 ബില്യൺ ഡോളറാണ് മുസ്ക് തന്റെ ആസ്തിയിൽ ചേർത്തത്. ഈ വർഷം ആദ്യം 35ാം സ്ഥാനത്തായിരുന്ന മുസ്ക് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ 10 മാസം കൊണ്ട് ലോകത്തെ രണ്ടാമത്തെ വലിയ ധനികനായി.
undefined
3. ബിൽ ഗേറ്റ്സ്മൈക്രോസോഫ്റ്റ് കോർപറേഷൻ സഹ സ്ഥാപകനായ ബിൽ ഗേറ്റ്സ് ലോക ധനികരിൽ ഒരു സ്ഥാനം പിന്നോട്ട് പോയി. ചരിത്രത്തിൽ തന്നെ ഇത് രണ്ടാം തവണയാണ് ബിൽ ഗേറ്റ്സ് റാങ്കിങിൽ രണ്ടിൽ താഴേക്ക് പോകുന്നത്. നിലവിൽ 131 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 2017 ലാണ് ഇദ്ദേഹത്തെ മറികടന്ന് ജെഫ് ബെസോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
undefined
4. ബെർനാഡ് അർനോൾട്ട്ഫ്രഞ്ച് ബിസിനസുകാരനാണ് ഇദ്ദേഹം. 110 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ലക്ഷ്വറി ബിസിനസ് രംഗത്തെ അതികായനായ ഇദ്ദേഹത്തിന് കൊവിഡിന്റെ തുടക്കത്തിൽ തിരിച്ചടിയേറ്റെങ്കിലും അവസാന മാസങ്ങളിൽ വിപണിയിൽ മുന്നേറുന്നതാണ് കാണാനായത്. 70 ഓളം ബ്രാന്റുകളാണ് ഇദ്ദേഹത്തിന് കീഴിലുള്ളത്.
undefined
5. മാർക്ക് സുക്കർബർഗ്ഫെയ്സ്ബുക് സഹ സ്ഥാപകനായ സുക്കർബർഗാണ് ബ്ലൂംബെർഗിന്റെ അതിസമ്പന്നരുടെ പട്ടികയിൽ 100 ബില്യൺ ഡോളറിലേറെ ആസ്തിയുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 105 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. രണ്ട് വർഷം മുൻപ് 100 ബില്യൺ ഡോളറിലേറെ ആസ്തിയുള്ള ബിസിനസുകാരനെന്ന നേട്ടം ജെഫ് ബെസോസിന് മാത്രമായിരുന്നു. ഇതിലിപ്പോൾ അഞ്ച് അവകാശികളുണ്ട്.
undefined
6. വാരെൻ ബഫറ്റ്ബ്ലൂംബെർഗിന്റെ അതിസമ്പന്ന പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാരിൽ കൊവിഡ് കാലത്ത് ആസ്തി ഇടിഞ്ഞ ഏക ബിസിനസുകാരൻ ബെർക്‌ഷൈർ ഹത്‌വേ ചെയർമാനായ വാരൻ ബഫറ്റ് മാത്രമാണ്. ഇദ്ദേഹത്തിന്റെ ആസ്തി 4.09 ബില്യൺ ഡോളർ ഇടിഞ്ഞ് 85.2 ബില്യൺ ഡോളറായി. കൊവിഡിലെ തിരിച്ചടിയെ തുടർന്ന് അമേരിക്കയിലെ നാല് പ്രമുഖ വിമാനക്കമ്പനികളായ അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, സൗത്ത്‌വെസ്റ്റ്, യുണൈറ്റഡ് എന്നിവയിൽ കമ്പനിക്കുണ്ടായിരുന്ന മുഴുവൻ ഓഹരിയും വിറ്റിരുന്നു.
undefined
7. ലാറി പേജ്ഗൂഗിൾ സഹ സ്ഥാപകനായ ലാറി പേജിന് 81.4 ബില്യൺ ഡോളറാണ് ആസ്തി. ബ്ലൂംബെർഗിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇദ്ദേഹം. ആൽഫബെറ്റിന്റെ സഹ സ്ഥാപകനാണ് ഇദ്ദേഹം. 2019 ഡിസംബറിലാണ് കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് ഇദ്ദേഹം വിരമിച്ചത്. എന്നാൽ ഇപ്പോഴും ബോർഡമായി ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
undefined
8. ലാറി എല്ലിസൺസോഫ്റ്റ്‌വെയർ ഭീമൻ ഒറാക്കിളിന്റെ സഹ സ്ഥാപകനും ചെയർമാനുമാണ് ലാറി എല്ലിസൺ. ഇദ്ദേഹമാണ് ലോകത്തെ എട്ടാമത്തെ വലിയ ധനികനെന്ന് ബ്ലൂംബെർഗ് പറയുന്നു. 79.7 ബില്യൺ ഡോളറാണ് ആസ്തി. ഒറാക്കിളിന് 40 ബില്യൺ ഡോളർ പ്രതിശീർഷ്യ വരുമാനമുണ്ടെന്നാണ് മെയ് 31 വരെയുള്ള കണക്ക്.
undefined
9. സ്റ്റീവ് ബാൽമർമൈക്രോസോഫ്റ്റ് മുൻ സിഇഒയാണ് സ്റ്റീവ് ബാൽമർ. 79.1 ബില്യൺ ഡോളറാണ് ആസ്തി. 2014 ൽ രണ്ട് ബില്യൺ ഡോളറിന് വാങ്ങിയ ലോസ് ആഞ്ചലസ് ക്ലിപേർസ് ബാസ്കറ്റ്ബോൾ ടീമും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. 1980 ൽ ബാൽമറിനെ ബിൽ ഗേറ്റ്സാണ് തന്റെ കമ്പനിയിലേക്ക് ജീവനക്കാരനായി ക്ഷണിച്ചത്. 1998 ൽ അദ്ദേഹം കമ്പനിയുടെ പ്രസിഡന്റായി. 2000 ൽ ബിൽ ഗേറ്റ്സിന്റെ പകരക്കാരനായി കമ്പനിയുടെ സിഇഒയുമായി.
undefined
10. സെർജി ബ്രിൻലാറി പേജിനൊപ്പം ചേർന്ന് 1998 ൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സ്ഥാപിച്ചയാളാണ് സെർജി ബ്രിൻ. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 78.8 ബില്യൺ ഡോളറാണ്. 2019 ഡിസംബറിൽ ബ്രിൻ ആൽഫബെറ്റിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. എന്നാൽ ലാറി പേജിനെ പോലെ തന്നെ കമ്പനിയുടെ നിയന്ത്രണാധികാരമുള്ള ഓഹരി ഉടമയായും ബോർഡംഗമായും ഇദ്ദേഹം തുടരുന്നുണ്ട്.
undefined
click me!