പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി 'പിപ്പലാന്ത്രി'

First Published Dec 2, 2020, 12:54 PM IST

പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം 'പിപ്പലാന്ത്രി' റിലീസിനൊരുങ്ങി. ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം സിക്കമോര്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് റിലീസിനൊരുങ്ങിയത്.  ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം മലയാളത്തിലെ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ കഥാസാരം. 

രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
undefined
'സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത്. കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.
undefined
ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു 'പിപ്പരാന്ത്രി'യുടെ ചിത്രീകരണം. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
undefined
ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് 'പിപ്പരാന്ത്രി'യിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.
undefined
മലയാളസിനിമയില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പ്രമേയമാണ് 'പിപ്പലാന്ത്രി'യുടേത്. മലയാളസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്.
undefined
രാജസ്ഥാന്‍ ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. സിനിമയുടെ കുറച്ചുഭാഗം കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്. സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവര്‍ അഭിനേതാക്കളായി എത്തുന്നു.
undefined
undefined
click me!