സെപ്റ്റംബര്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകളുടെ വസന്ത മാസം; ഐഫോണ്‍ 17, ഗാലക്‌സി എസ്25 എഫ്‌ഇ, മറ്റ് ഫോണുകളും, സമ്പൂര്‍ണ പട്ടിക

Published : Aug 31, 2025, 04:59 PM IST

സ്‌മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകളുടെ വസന്ത മാസമാണ് 2025 സെപ്റ്റംബര്‍. ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരിസാണ് സെപ്റ്റംബറിന്‍റെ വലിയ ആകര്‍ഷണം. സാംസങിന്‍റെ ഗാലക്‌സി എസ്25 എഫ്‌ഇയും ഇതേ മാസം വരാനിരിക്കുന്നു. മറ്റ് ചില ഫോണ്‍ മോഡലുകളും സെപ്റ്റംബറില്‍ പുറത്തിറങ്ങും.

PREV
16
ഐഫോണ്‍ 17 സീരീസ്

ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9-ന് പുറത്തിറങ്ങും. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണ് ഈ ശ്രേണിയിലുണ്ടാവുക.

26
ഗാലക്‌സി എസ്25 എഫ്‌ഇ

സാംസങിന്‍റെ ഗാലക്‌സി എസ്‌25 എഫ്‌ഇ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ലോഞ്ച് സെപ്റ്റംബര്‍ 4-നാണ്. 50 എംപി ട്രിപ്പിള്‍ ക്യാമറ, എക്‌സിനോസ് 2400 ചിപ്‌സെറ്റ്, 4900 എംഎഎച്ച് ബാറ്ററി സഹിതമാണ് ഫോണ്‍ വരിക എന്നാണ് റിപ്പോര്‍ട്ട്.

36
മോട്ടോറോള റേസര്‍ 60 ബ്രില്യന്‍റ് കളക്ഷന്‍

മോട്ടോറോളയുടെ പുത്തന്‍ ഫോണായ റേസര്‍ 60 ബ്രില്യന്‍റ് കളക്ഷന്‍ സെപ്റ്റംബര്‍ 1-ന് വിപണിയിലെത്തും. പ്രീമിയം തലത്തില്‍ വരുന്ന ഫോള്‍ഡബിള്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണാണിത്.

46
ഓപ്പോ എഫ്31 സീരീസ്

2025 സെപ്റ്റംബര്‍ മധ്യത്തോടെയാവും കരുത്തുറ്റ ഓപ്പോ എഫ്‌31 സീരീസ് പുറത്തിറങ്ങുക എന്നാണ് സൂചന. കൃത്യമായ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. 7000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ് എന്നിവ ആകര്‍ഷണം.

56
ഷവോമി 15ടി 5ജി

സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പില്‍ വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ് ഷവോമി 15ടി 5ജി. 200 എംപി പ്രധാന ക്യാമറ സഹിതം വരുന്ന ഫോണിന്‍റെ ഡിസ്‌പ്ലെ 120 ഹെര്‍ട്‌സ് അമോലെഡ് പാനലാണ്. ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള പ്രകടനം ഉറപ്പുതരുമെന്നാണ് പ്രതീക്ഷ.

66
മോട്ടോറോള എഡ്‌ജ് 60 നിയോ

2025 സെപ്റ്റംബറില്‍ വിപണിയില്‍ എത്താനിരിക്കുന്ന മറ്റൊരു മോട്ടോറോള ഫോണാണിത്. മോട്ടോ എഡ്‌ജ് 60 നിയോ ഡൈമന്‍സിറ്റി 7400 ചിപ്പില്‍ നിര്‍മ്മിച്ചവയായിരിക്കും.

Read more Photos on
click me!

Recommended Stories