ഒറ്റയടിക്ക് ലാഭം 180 രൂപ! സ്വകാര്യ ടെലികോം കമ്പനികള്‍ ഇതേ ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനുകള്‍ക്ക് ഈടാക്കുന്നത് വന്‍ തുകയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എന്‍എല്‍ പുത്തന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത് 

ദില്ലി: കുറഞ്ഞ മുതല്‍മുടക്കില്‍ ഉയര്‍ന്ന സേവനം നല്‍കുന്ന മറ്റൊരു പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ കൂടി പുറത്തിറക്കി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. സ്വകാര്യ കമ്പനികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്‌ടിക്കുക ലക്ഷ്യമിട്ടാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഈ റീചാര്‍ജ് പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്. 30 ദിവസം 2 ജിബി ഡാറ്റയും ഫ്രീ കോളിംഗും ദിനംപ്രതി നല്‍കുന്ന ഈ പ്ലാനിന് 200 രൂപയില്‍ താഴെ മാത്രമേ വിലയാകുന്നുള്ളൂ എന്നതാണ് പ്രധാന സവിശേഷത. എന്തൊക്കെയാണ് ഈ റീചാര്‍ജ് പാക്കില്‍ ബിഎസ്എന്‍എല്‍ നല്‍കുന്ന ആനുകൂല്യങ്ങളെന്ന് വിശദമായി നോക്കാം.

199 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ പരിചയപ്പെടുത്തുന്നത്. 30 ദിവസത്തെ ആകര്‍ഷകമായ വാലിഡിറ്റിയുള്ള ബിഎസ്എന്‍എല്‍ 199 രൂപ പ്ലാനില്‍ പരിധികളില്ലാതെ കോളുകള്‍ വിളിക്കാം. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് മറ്റൊരു ആകര്‍ഷണം. ഇതിനെല്ലാം പുറമെ ദിവസവും 100 വീതം എസ്എംഎസുകളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 199 രൂപ പ്ലാനില്‍ നല്‍കുന്നു. രാജ്യത്തെ മറ്റ് ടെലികോം സേവനദാതാക്കളേക്കാള്‍ സാമ്പത്തിക മേന്‍മയും ആനുകൂല്യങ്ങളിലെ വര്‍ധനവും 199 രൂപ പ്ലാനിനുണ്ട് എന്ന് പരിചയപ്പെടുത്തിയാണ് ബിഎസ്എന്‍എല്‍ ഈ റീചാര്‍ജ് പാക് അവതരിപ്പിച്ചത്.

Scroll to load tweet…

ദിവസവും 2 ജിബി വീതം ഡാറ്റയും 100 എസ്എംഎസും അണ്‍ലിമിറ്റ‍ഡ് കോളും നല്‍കുന്ന പ്ലാനിന് ഒരു മാസത്തേക്ക് ഒരു ഓപ്പറേറ്റര്‍ 379 രൂപയാണ് ഈടാക്കുന്നതെന്ന് ബിഎസ്എന്‍എല്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ടെലികോം സേവനദാതാവ് ഇതേ സൗകര്യങ്ങളുള്ള പ്ലാന്‍ 28 ദിവസത്തേക്ക് നല്‍കുമ്പോള്‍ 365 രൂപയും ഈടാക്കുന്നു. അതേസമയം, 199 രൂപയുടെ പ്ലാനുള്ള മറ്റൊരു സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍ 2 ജിബി വീതം ഡാറ്റയ്ക്കും പരിധിയില്ലാത്ത കോളിംഗിനും 100 എസ്‌എംഎസിനും വെറും 14 ദിവസത്തെ വാലിഡിറ്റിയേ നല്‍കുന്നുള്ളൂവെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News | Nehru Trophy Boat Race