നൂറ്റാണ്ട് പിന്നിട്ട് 'ബ്രാ'യുടെ ചരിത്രം
First Published Sep 4, 2019, 6:31 PM ISTഅടിവസ്ത്രങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ചരിത്രമല്ല മലയാളിയുടെത്. എന്നാല്‍ ലോകം അങ്ങനെയായിരുന്നില്ല, ഒരു കാലത്തും. ഇത് ഇപ്പോള്‍ പറയുന്നത് എന്തിനാണന്നല്ലേ ? സ്ത്രീകളുടെ അടിവസ്ത്രമായ 'ബ്രാ' യ്ക്ക് പ്രായം 105 വയസായിരിക്കുന്നു. അതേ, ചരിത്രത്തില്‍ നിലവിലുള്ള രൂപത്തില്‍ 'ബ്രാ' യുടെ ചരിത്രം തുടങ്ങുന്നത് 19-ാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലാണ്.
എന്നാല്‍, 19 -ാം നൂറ്റാണ്ടില്‍ കേരളത്തില്‍ മുലക്കരത്തിനെതിരെ പ്രതിഷേധമാണ് ഉയര്‍ന്നത്. സാമൂഹികാധികാരം കൈയാളിയിരുന്ന സവര്‍ണ്ണ ഹിന്ദു, താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്ക് ചുമത്തിയിരുന്ന മുലക്കരത്തിനെതിരെ നങ്ങേലി എന്ന തൊഴിലാളി സ്ത്രീ ആദ്യമായി കേരളത്തില്‍ അധികാര വര്‍ഗ്ഗത്തിനെതിരെ കലാപം നടത്തുകയായിരുന്നു. ഒരു പക്ഷേ, ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വ്യക്തിയതിഷ്ഠിതമായ കലാപമായിരുന്നു നങ്ങേലിയുടേത്.
പുരാതന ഈജിപ്തിന്‍റെ കാലം മുതല്‍ ലോകത്ത് മുലമറയ്ക്കാനുള്ള ചരിത്രം ആരംഭിക്കുന്നു. എങ്കിലും ബ്രാ, നിലവിലെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് 20 -ാം നൂറ്റാണ്ടിലാണ്. കൃത്യമായി പറഞ്ഞാല്‍ ബ്രാ ഉൽപാദനത്തിനുള്ള ആദ്യ പേറ്റന്‍റ് 1914 സെപ്റ്റംബർ 3 ന് മേരി ഫെൽപ്സ് ജേക്കബിന് ലഭിക്കുന്നതോടെ ബ്രായുടെ ഔദ്യോഗിക ചരിത്രം ആരംഭിക്കുന്നു. എന്നാല്‍, "പുറകില്ലാത്ത കോർസെറ്റിന്‍റെ " പുതിയ രൂപം സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രശസ്തി നേടിയില്ല.
എങ്കിലും, ജേക്കബിന്‍റെ ഭർത്താവ് പുതിയ വസ്ത്രത്തിൽ വളരെയധികം സാധ്യതകൾ തിരിച്ചറിഞ്ഞു, പേറ്റന്‍റ് 1500 ഡോളറിന് വാങ്ങാൻ ഒരു കോർപ്രേറ്റ് കമ്പനി തന്നെ രംഗത്തെത്തി. അന്ന് മുതൽ, ബ്രാ വളരെയധികം മാറി, ഇന്നും ആ മാറ്റങ്ങള്‍ തുടരുകയാണ്, യഥാർത്ഥത്തിൽ നിന്ന് സിന്തറ്റിക് വസ്തുക്കളിലേക്ക് വരെ ബ്രാ മാറുന്നു, പൂർണ്ണ കപ്പ് ബ്രായില്‍ നിന്ന് ബാൽക്കണറ്റുകളിലേക്ക് അത് വ്യത്യാസപ്പെട്ടിരിക്കുന്നു. കാണാം ചരിത്രത്തിലെ വ്യത്യസ്ത 'ബ്രാ'കള്‍.