കൊവിഡ് 19 ; രണ്ടാം തരംഗത്തില്‍ വീണ്ടും അടച്ച് പൂട്ടി ബ്രിട്ടന്‍

First Published Nov 9, 2020, 4:25 PM IST

2020 ജനുവരിയില്‍ ചൈനയില്‍ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന് കയറിയ കൊവിഡ് 19 വൈറസ് ഇതുവരെയായി 5,08,12,578  പേരില്‍ സ്ഥിരീകരിച്ചതായി വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍. ഇതില്‍ 12,63,106 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 3,58,33,647 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ഇപ്പോഴും രോഗവ്യാപനത്തിന് ശമനമൊന്നുമില്ല. പുതിയ രോഗികളോടൊപ്പം നേരത്തെ രോഗം ബാധിച്ചവര്‍ക്കും വീണ്ടും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതോടൊപ്പം യൂറോപ്പില്‍ കൊവിഡ് 19 ന്‍റെ രണ്ടാം വ്യാപനം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും രണ്ടാം ലോക്ഡൌണിലേക്ക് നീങ്ങി. ഇംഗ്ലണ്ടാണ് വീണ്ടും ലോക്ഡൌണിലേക്ക് നീങ്ങിയ ആദ്യ രാജ്യങ്ങളിലൊന്ന്. 
 

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍ക്കുകയും ബെഡന്‍ വിജയിക്കുകയും ചെയ്ത ദിവസങ്ങളായിരുന്നു കഴിഞ്ഞ് പോയത്. ലോകത്ത് ഇതുവരെയായി ഏറ്റവും കൂടുതല്‍ രോഗികളും മരണവുമുള്ള രാജ്യവും അമേരിക്ക തന്നെ.
undefined
1,02,88,480 പേര്‍ക്കാണ് ഇതുവരെയായി അമേരിക്കയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 2,43,768 പേര്‍ മരിച്ചപ്പോള്‍, 35,61,292 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോഴും രോഗവ്യാപനത്തിന് കുറവില്ലാത്ത രാജ്യം കൂടിയാണ് അമേരിക്ക.
undefined
undefined
മരണനിരക്കില്‍ മൂന്നാമതാണെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയില്‍ ഇതുവരെയായി 85,55,109 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,26,671 മരിക്കുകയും 79,17,373 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
undefined
തൊട്ട് പുറകിലാണ് ബ്രസീല്‍. 56,64,115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,62,397 മരണത്തിന് കീഴടങ്ങി. 50,64,344 പേര്‍ക്ക് രോഗം ഭേദമായി.
undefined
undefined
ബ്രസീലിന് പുറകിലായി റഷ്യ ,ഫ്രാന്‍സ്, സ്പെയിന്‍, അര്‍ജന്‍റീന, ബ്രിട്ടന്‍, കൊളംബിയ, മെക്സിക്കോ എന്നിങ്ങനെ കൊവിഡ് 19 ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളെന്ന് വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു.
undefined
ബ്രിട്ടനില്‍ 11,92,013 പേര്‍ക്കാണ് ഇതുവരെയായി രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 49,044 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ എത്രപേര്‍ക്ക് രോഗം ഭേദമായെന്ന കണക്കുകള്‍ ലഭ്യമല്ല.
undefined
undefined
രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പുറകേയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രണ്ടാം ലോക്ഡൌണ്‍ പ്രഖ്യാപിച്ചത്.
undefined
നവംബർ 5 മുതൽ 2020 ഡിസംബർ 2 വരെ ഇംഗ്ലണ്ടില്‍ രണ്ടാം ലോക്ഡൌണില്‍ പ്രബല്യത്തിലുണ്ടാകും. എന്നാല്‍ ഇക്കാലങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണായിരിക്കില്ല.
undefined
undefined
വിദ്യാഭ്യാസം, ജോലി, നിയമപരമായി അനുവദനീയമായ മറ്റ് ഇളവുകൾ എന്നിവയൊഴികെയുള്ള ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍. റെസ്റ്റോറന്‍റുകള്‍, പബ്ബുകൾ, ജിമ്മുകൾ, തുടങ്ങിയ അവശ്യേതര സേവനങ്ങൾ നാലാഴ്ചത്തേക്ക് അടച്ചിട്ടും.
undefined
എന്നാല്‍ ടേക്ക് അവേയും ക്ലിക്ക് ആൻഡ് കളക്റ്റ് ഷോപ്പിംഗും തുറന്നിരിക്കും. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സർവ്വകലാശാലകള്‍ക്കും തുറക്കാം.
undefined
undefined
മാനു ഫാക്ചറിംഗ് യൂണിറ്റുകൾ മറ്റ് നിർമ്മാണ സൈറ്റുകള്‍ എന്നിവയ്ക്ക് തുറക്കാം. വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യമില്ലെങ്കിൽ മാത്രമേ ആളുകൾക്ക് പുറത്തേക്ക് ജോലിക്ക് പോകാൻ അനുവാദമുള്ളൂ. അല്ലെങ്കിൽ, എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്നും പുതിയ ലോക്ഡൌണ്‍ നിയമാവലി പറയുന്നു.
undefined
വ്യായാമങ്ങൾ, മെഡിക്കൽ കാരണങ്ങൾ, ഭക്ഷണം വാങ്ങൽ, അവശ്യ ഷോപ്പിംഗുകൾ, ദുർബലരായ ആളുകളെ പരിചരിക്കൽ അല്ലെങ്കിൽ സന്നദ്ധപ്രവർത്തനം എന്നിവയ്ക്കായി ആളുകൾക്ക് ഡോട്ട്‌ഡോർ സംരംഭം നടത്താൻ സാചര്യമുണ്ട്. എല്ലാത്തരം മത സേവനങ്ങളും അടച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
undefined
click me!