എൽബ്ലാഗ് കനാല്‍; കനാലിലൂടെ മാത്രമല്ല, ചെറു കുന്നുകളിലൂടെയും ഈ ബോട്ടുകളില്‍ സഞ്ചരിക്കാം

First Published Nov 24, 2020, 11:11 AM IST

രു ചെറുകുന്നിനിടയിലെ കനാലുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് ആ കുന്ന് അങ്ങ് ഇടിച്ച് നിരത്തുകയാണ്. കുന്നിടിക്കാതെ ഏങ്ങനെ ഗതാഗതം സാധ്യമാക്കാമെന്നതിനെ കുറിച്ചോ അല്ലെങ്കില്‍ അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തെ കുറിച്ചോ യാതൊരുവിധ ആലോചനയും ഇവിടെ നടക്കില്ലെന്നത് തന്നെ. എന്നാല്‍, 1800 കളില്‍ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടിവന്നപ്പോള്‍ കുന്നിടിക്കാതെ തന്നെ ഗതാഗതം സാധ്യമാക്കിയിരുന്ന ഒരു രാജ്യമായിരുന്നു യൂറോപ്പിലെ പ്രഷ്യ രാജവംശം (1701 - 1918). ഇന്ന് പോളണ്ടിലെ ഏഴ് അത്ഭുതങ്ങളിലൊന്നാണ് 1860 ല്‍ പ്രഷ്യ രാജവംശം തുറന്ന് കൊണ്ടുത്ത എൽബ്ലാഗ് കനാൽ. ഏറ്റവും ചെലവ് കുറഞ്ഞതും പാരിസ്ഥിതികാഘാതം കുറയ്ക്കുന്നതുമായ ഗതാഗത സംവിധാനങ്ങളിലൊന്നാണ്  എൽബ്ലാഗ് കനാലിലെ ജലഗതാഗതം. 

മലകള്‍ കടന്ന് കനാലിലൂടെ ബോട്ട് യാത്ര ചെയ്യാമെന്നതാണ് ഈ കനാലിന്‍റെ പ്രത്യേകത. യൂറോപ്പിലെ ഏറ്റവും വിചിത്രമായ ഗതാഗത സംവിധാനമാണിത്. ഒരേ സമയം കൃഷിയിടങ്ങള്‍ക്ക് നടുവിലെ കനാലിലൂടെ ഒരു ജലയാത്ര.
undefined
ഇടയ്ക്ക് അഞ്ച് ചെറിയ കുന്നുകളിലൂടെ ഒരു ട്രയിന്‍ യാത്ര. ഏറ്റവും ചുരുക്കത്തില്‍ എൽബ്ലാഗ് കനാൽ യാത്രയെ കുറിച്ച് ഇങ്ങനെ പറയാം.
undefined
undefined
കിഴക്കൻ പ്രഷ്യയെ ബാൾട്ടിക് കടലുമായി ബന്ധിപ്പിക്കാനാണ് ആദ്യമായി പ്രഷ്യയിലെ കൈസർ ഫ്രീഡ്രിക്ക് വിൽഹെം രണ്ടാമൻ 80.5 കിലോമീറ്റർ നീളമുള്ള (50 മൈൽ) കനാൽ സംവിധാനം ഓൺ-ലാൻഡ് ബിറ്റ് ഉൾപ്പെടെ നിര്‍മ്മിച്ചത്.
undefined
പ്രഷ്യയിലെ രാജാവ് കൈസർ ഫ്രീഡ്രിക്ക് വിൽഹെം രണ്ടാമന്‍റെ നിര്‍ദ്ദേശാനുസരണം ജോർജ്ജ് സ്റ്റീങ്കെ 1825 നും 1844 നും ഇടയിലാണ് കനാൽ രൂപകൽപ്പന ചെയ്തത്.
undefined
1844 ല്‍ നിർമ്മാണം ആരംഭിച്ചു. 16 വർഷം കൊണ്ടാണ് ഈ കനാലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1860 ൽ ഇത് ഗതാഗതത്തിനായി തുറന്ന് കൊടുത്തു.
undefined
തടാകങ്ങൾക്കിടയിലുള്ള 9.5 കിലോമീറ്റർ (5.9 മൈൽ) ദൂരം ഉയരം കൂടിയ പ്രദേശമാണ്. ഈ ഉയരത്തെ മറികടക്കാനാണ് പ്രത്യേക റെയിലുകളിലൂടെ ട്രയിനുകള്‍ ഓടിക്കുന്നത്.
undefined
3.27 മീറ്റർ ഗേജ് ഉള്ള രണ്ട് സമാന്തര റെയിൽ ട്രാക്കുകളിലൂടെയാണ് ബോട്ടുകളെ കുന്നിന് മറുവശത്തുള്ള കനാലിലേക്ക് കൊണ്ടുപോകുന്ന ട്രയിനുകള്‍ സഞ്ചരിക്കുന്നത്.
undefined
undefined
ഏറ്റവും താഴ്ന്നതും ഉയർന്നതുമായ സ്ഥലങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഏകദേശം 100 മീറ്റർ (330 അടി) ആണ്. ബോട്ടുകള്‍ കുന്നുകളിലൂടെ കൊണ്ടുപോകുന്ന റെയിലിലൂടെ ഓടുന്ന വാഹനത്തിന്‍റെ ഏറ്റവും വലിയ ട്രയിനിന് 21 മീറ്റർ (69 അടി) ഉയർച്ചയും 262 മീറ്റർ (859 അടി) നീളവുമുണ്ട്. 13 മീറ്ററാണ് (42 അടി) ഏറ്റവും കുറഞ്ഞ ഉയരം.
undefined
ആദ്യകാലത്ത് കപ്പലുകളുടെ കൊടിമരങ്ങളിൽ ഉപയോഗിച്ചിരുന്ന മരം കടത്താനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. 50 ടൺ വരെയുള്ള ചെറിയ ബോട്ടുകള്‍ക്ക് ഡ്ര്വാക്ക നദിയിലേക്കും ജെസിയോരക് തടാകത്തിലേക്കും ഈ കനാല്‍ വഴി സഞ്ചരിക്കാന്‍ കഴിയും.
undefined
undefined
സാങ്കേതികവിദ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നായി ഇന്ന് എൽബ്ലോഗ് കനാൽ കണക്കാക്കപ്പെടുന്നു. പോളണ്ടിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന എൽബ്ലാഗ് കനാൽ ഇന്ന് വിനോദസഞ്ചാരത്തിനായി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.
undefined
2011 ജനുവരി 28 ന് പോളണ്ടിന്‍റെ ഔദ്യോഗിക ദേശീയ ചരിത്ര സ്മാരകങ്ങളിലൊന്നായി (പോംനിക് ഹിസ്റ്റോറി) കനാലിനെ പ്രഖ്യാപിച്ചു. പോളണ്ടിലെ നാഷണൽ ഹെറിറ്റേജ് ബോർഡിനാണ് ഇപ്പോള്‍ കനാലിന്‍റെ സംരക്ഷണ ചുമതല.
undefined
undefined
1945 മുതൽ കനാൽ പോളണ്ടിന്‍റെ ഭാഗമാണ്. യുദ്ധകാലത്തെ കേടുപാടുകൾ തീർത്ത ശേഷം, 1948 ൽ ഇത് പ്രവർത്തനക്ഷമമാക്കി. 2011 നും 2015 നും ഇടയിൽ കനാൽ വീണ്ടും നവീകരണത്തിന് വിധേയമാക്കി. ഇപ്പോൾ ഇത് വിനോദസഞ്ചാരത്തിനായി മാത്രം ഉപയോഗിക്കുന്നു.
undefined
click me!