ആമസോൺ സിഇഒ ജെഫ് ബെസോസ് മുതൽ എറിക് ഷമിറ്റ് വരെ: ലോകത്തിലെ പത്ത് ധനികരുടെ ആദ്യ ജോലി ഇത്

First Published Jul 21, 2019, 9:59 AM IST

ഒന്നുമില്ലായ്മയിൽ നിന്ന് ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ എത്തിയവരുടെ എണ്ണം ഒന്നും രണ്ടുമല്ല. സ്വപ്‌നങ്ങളെ കൈയ്യിലൊതുക്കാൻ നിശ്ചയദാർഢ്യത്തോടെ മുന്നേറിയ അവരുടെ ജീവിതം പലർക്കും പ്രചോദനമാകാറുണ്ട്. അത്തരത്തിലുള്ള എല്ലാ കുതിച്ചുചാട്ടങ്ങൾക്കും ചിലപ്പോഴെങ്കിലും പ്രചോദനമാകുന്നത് ചെറിയ ചുവടുകളാണ്. എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്താണ് ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആദ്യ ജോലിയെന്ന്? ഇനി പറയുന്നത് ലോകത്തിലെ സഹസ്ര കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസ് മുതൽ എറിക് ഷമിറ്റ് വരെയുള്ളവരുടെ ആദ്യത്തെ ജോലിയെ കുറിച്ചാണ്.

ആമസോൺ എന്ന ആഗോള ഇ-വിപണിയുടെ സിഇഒ ആയ ജെഫ് ബെസോസ് ഇന്ന് ലോകത്തിലെ ഏറ്റവും ധനികനാണ്. എന്നാൽ അദ്ദേഹത്തിന്റെ പാതയിലും കല്ലും മുള്ളുമുണ്ടായിരുന്നു. മക്‌ഡൊണാൾഡ്സിന്റെ ആയിരക്കണക്കിന് ജീവനക്കാരിൽ ഒരാളായിരുന്നു മുൻപ് ഇദ്ദേഹം. അവരുടെ ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ ഒന്നിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന ജോലിയായിരുന്നു ഇദ്ദേഹം കൗമാരപ്രായത്തിൽ ചെയ്തത്. അതിന് മണിക്കൂറിൽ 2.69 ഡോളറായിരുന്നു അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചത്. ഇന്ന് 16,560 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
undefined
ടെക് ലോകത്തെ ഭീമൻ കമ്പനിയായ ഡെല്ലിനെ അറിയാത്തവർ ചുരുക്കം. മൈക്കൽ ഡെൽ ആണ് ഈ അമേരിക്കൻ കമ്പനിയുടെ സ്ഥാപകൻ. 12ാമത്തെ വയസിൽ ഒരു ചൈനീസ് ഭക്ഷണശാലയിൽ പാത്രം കഴുകുന്ന ജോലിയായിരുന്നു ഇദ്ദേഹം ചെയ്‌തത്. 2700 കോടി അമേരിക്കൻ ഡോളറാണ് ഇന്ന് ഇദ്ദേഹത്തിന്റെ ആസ്തി.
undefined
വിർജിൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയായ റിച്ചാർഡ് ബ്രാൻസൺ തന്റെ 16ാം വയസിൽ സ്റ്റുഡന്റ് മാഗസിൽ എന്ന പേരിൽ സ്വന്തമായി ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. 1966 ലായിരുന്നു ഇത്. അന്ന് നൂറ് പൗണ്ട് മൂലധനം ഉപയോഗിച്ചാണ് റിച്ചാർഡ് ബ്രാൻസൺ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. 410 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
undefined
സ്‌നാപ്‌ചാറ്റ് എന്ന് കേട്ടാൽ അറിയാത്തവർ ചുരുക്കും. ഈ ജനപ്രിയ ആപ്ലിക്കേഷന്റെ സ്ഥാപകനാണ് ഇവാൻ സ്‌പീഗൽ. പാനീയ നിർമ്മാതാക്കളിലെ ആഗോള ഭീമൻ റെഡ് ബുള്ളിൽ വേതനമില്ലാതെ തൊഴിൽ പരിശീലനം നടത്തിയാണ് ഇവാൻ സ്‌പീഗൽ തുടങ്ങിയത്. 340 കോടി ഡോളറാണ് ഇന്നത്തെ ആസ്തി.
undefined
ഊബർ എന്ന ഓൺലൈൻ ടാക്സി സർവ്വീസ് സംരംഭത്തിന് തുടക്കം കുറിക്കുന്നതിന് മുൻപ് ട്രവിസ് കലനിക് എന്ന ചെറുപ്പക്കാരന് ഒരു സെയിൽസ്‌മാന്റെ മുഖമായിരുന്നു. അന്നയാൾ സാധനങ്ങൾ വീടുകൾ തോറും നടന്ന് വിൽക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. ഇന്നത്തെ ആസ്തി 540 കോടി.
undefined
ടെസ്‌ല എന്ന ഇലക്ട്രിക് വാഹന കമ്പനിയുടെ സ്ഥാപകനാണ് എലോൺ മുസ്‌ക്. 12ാമത്തെ വയസിൽ ബ്ലസ്റ്റാർഡ് എന്ന വീഡിയോ ഗെയിമിന്റെ കോഡുകൾ വിൽക്കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്. ഇന്നത്തെ ആസ്തി 2010 കോടി
undefined
ട്വിറ്ററിന്റെ സിഇഒ ആണ് ഇന്ന് ജാക്ക് ഡോർസി. ഒരു കൊറിയർ കമ്പനിയുടെ ഓൺലൈൻ സംവിധാനം വികസിപ്പിക്കുന്ന ജോലിയായിരുന്നു ഇദ്ദേഹം ആദ്യം ചെയ്തത്. ഇന്ന് 570 കോടി അമേരിക്കൻ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.
undefined
ഒറാക്കിളിന്റെ സഹസ്ഥാപകനാണ് ലാറി എല്ലിസൺ. എന്നാൽ കംപ്യൂട്ടർ പ്രോഗ്രാമറായാണ് അദ്ദേഹം ജോലി തുടങ്ങിയത്. അംദാൽ, അംപെക്‌സ് കോർപ്പറേഷനുകളിൽ ഡാറ്റാബേസ് ഉണ്ടാക്കുന്ന ജോലിയും ഇദ്ദേഹം തുടക്ക കാലത്ത് ചെയ്തിരുന്നു. 7160 കോടി അമേരിക്കൻ ഡോളറാണ് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി.
undefined
ഇൻസ്റ്റഗ്രാം എന്ന ആപ്ലിക്കേഷന്റെ സഹസ്ഥാപകനായ കെവിൻ സിസ്ട്രോം, സംഗീത സിഡികളും മറ്റും വിൽക്കുന്ന കടയിൽ ക്ലർക്കായിരുന്നു. 160 കോടി അമേരിക്കൻ ഡോളറാണ് ഇന്ന് ഇദ്ദേഹത്തിന്റെ ആസ്തി
undefined
ഗൂഗിളിന്റെ താക്കോൽസ്ഥാനം വഹിക്കുന്ന എറിക് ഷമിറ്റ് തന്റെ കരിയർ തുടങ്ങിയത് സിലോഗ് എന്ന ചിപ് നിർമ്മാണ കമ്പനിയിലെ ജീവനക്കാരനായാണ്. 1,330 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി
undefined
click me!