കഴിഞ്ഞ തവണ കേരളം, ഇക്കുറി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍; കണ്ണീരും ഭീതിയും പടര്‍ത്തുന്ന പ്രളയക്കാഴ്ച

First Published Jul 16, 2019, 1:04 PM IST

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലായിരുന്നു മദ്ധ്യകേരളത്തിന്‍റെ ഓര്‍മ്മകളില്‍ നടുക്കമായി പ്രളയം വന്ന് നിറഞ്ഞത്. 483 പേരുടെ മരവിച്ച ഓര്‍മ്മകള്‍ക്ക് വര്‍ഷമൊന്ന് തികയുന്ന നേരം രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്ത് പ്രളയജലത്താല്‍ ജനങ്ങള്‍ നെട്ടോട്ടത്തിലാണ്.  അസാം, മേഘാലയ, മിസ്സോറാം എന്നീ സംസ്ഥാനങ്ങളടക്കം ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് പ്രളയ ജലത്താല്‍ മുങ്ങുകയാണ്. ഓരോ മണിക്കൂറിലും 2-3 സെന്‍റീ മീറ്റര്‍ കണക്കിനാണ് ഗുഹാവതിയില്‍ ജലനിരപ്പുയരുന്നതെന്നാണ് അസ്സമില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.  ബ്രഹ്മപുത്ര നദി ഇന്നലെ വൈകീട്ടോടെ ഏറ്റവും ഉയര്‍ന്ന ജലവിതാനത്തിലാണ് ഒഴുകുന്നത്. അസാമില്‍ 10 ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ 15 പേരാണ് മരിച്ചത്. അസമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

" ബ്രഹ്മപുത്ര അപകടനിരപ്പിൽ നിന്ന് 1.5 സെന്‍റീമീറ്റർ ഉയരത്തിലാണ് വെള്ളം ഒഴുകുന്നത്, ഇത് മണിക്കൂറിൽ 2-3 സെന്‍റീമീറ്റർ എന്ന കണക്കിന് ഉയരുകയാണ്.  ജലനിരപ്പ് ഉയരുന്നത് നഗരത്തിന് അപകടകരമാണ്". കേന്ദ്ര ജല കമ്മീഷനിലെ സാദികുൽ ഹഖ്  എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അസ്സമിലെ 33 ജില്ലകളില്‍ 31 -ലും പ്രളയബാധിത ജില്ലകളാണ്.  ഇപ്പോഴും കനത്തമഴയാണ് അസ്സമില്‍ പെയ്യുന്നത്. 26.5 ലക്ഷം പേരെ പ്രളയം നേരിട്ട് ബാധിച്ചു.  ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയാണ് ബാർപെറ്റ, 7.35 ലക്ഷം ആളുകൾ ഇവിടെ മാത്രം വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നു. മോറിഗാവിൽ 3.50 ലക്ഷം ആളുകൾ പ്രളയദുരിതത്താല്‍ കഷ്ടപ്പെടുന്നു. ദുബ്രി ജില്ലയിൽ 3.38 ലക്ഷം പേരെ പ്രളയം ബാധിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഗ്രേറ്റ് ഇന്ത്യൻ റിനോയുടെ ആവാസ കേന്ദ്രവും ലോക പൈതൃക സ്ഥലവുമായ കാസിരംഗ ദേശീയോദ്യാനത്തിന്‍റെ 70 ശതമാനത്തെയും പ്രളയം ബാധിച്ചു. മേഘാലയയിൽ, ബ്രഹ്മപുത്രയിലെയും ജിൻജിറാം നദികളിലെയും ഉയരുന്ന ജലം 164 ഗ്രാമങ്ങളിലായി 1.14 ലക്ഷം ആളുകളെയാണ് നേരിട്ട് ബാധിക്കുന്നത്. 

ബീഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ 13 ജില്ലകളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. 24 പേരാണ് ബീഹാറില്‍ ഇതുവരെ മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എട്ട് ലക്ഷത്തോളം പേരെയാണ് മഴ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 17 ജില്ലകളിലായി സംസ്ഥാനത്തെ 1,556 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായി അധികൃതർ പറഞ്ഞു. പ്രളയത്തില്‍ രാജ്യത്തെമ്പാടുമായി 44 പേര്‍ മരിച്ചതായാണ് ഔദ്യോഗീക കണക്ക്.  രാജ്യത്തൊട്ടാകെ ഏകദേശം 70 ലക്ഷത്തോളം ആളുകളെ പ്രളയെക്കെടുതി ബാധിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആസാമില്‍ മാത്രം 83,000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രണ്ട് ദിവസം കൂടി സംസ്ഥാനങ്ങളില്‍  മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. പ്രളയക്കെടുതി രൂക്ഷമായ സംസ്ഥാനങ്ങളില്‍ എൻഡിആര്‍എഫിന്‍റെ ഉള്‍പ്പെടെ സേനാംഗങ്ങള്‍  രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയില്‍ സംസ്ഥാനത്തെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്. രക്ഷപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതം താറുമാറായിരിക്കുകയാണ്. 13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി അധികൃതർ അറിയിച്ചു. 
 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!