കുതിരയുടെ പൂര്‍വ്വീകര്‍ ഇന്ത്യക്കാരെന്ന് ഫോസില്‍ പഠനം
First Published Nov 7, 2020, 3:02 PM ISTവര്‍ത്തമാനകാലത്തും ജീവി വര്‍ഗ്ഗങ്ങള്‍ ഏങ്ങനെയാണ് ഈ ഭൂമിയില്‍, ഇന്ന് കാണുന്ന തരത്തില്‍ സൃഷ്ടിക്കപ്പെട്ടതെന്നതിന് പ്രബലമായ രണ്ട് വാദങ്ങളാണ് നിലനില്‍ക്കുന്നത്. ഒന്ന്, എല്ലാം ദൈവഹിതമനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്ന മത വ്യഖ്യാനവും മറ്റേത് എല്ലാം അതിന്‍റെതായ കാലത്ത് മറ്റ് ജീവവര്‍ഗ്ഗങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്ന ശാസ്ത്രവാദവുമാണ്. പരിണാമ സിദ്ധാന്തത്തിന് ശക്തമായ തെളിവുകളുമായി ഒരോ കാലത്തും പുതിയ ശാസ്ത്രപഠനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. പുതുതായി പുറത്ത് വരുന്ന പരിണാമ സിദ്ധാന്തം കുളമ്പുള്ള ജീവികളുടെ പരിണാമവുമായി ബന്ധപ്പെട്ടതാണ്. രാജസ്ഥാനിലേയും ഗുജറാത്തിലെയും നൂറ് കണക്കിന് അടി താഴ്ചയുള്ള ലിഗ്മേറ്റ് ഖനികളില്‍ നിന്ന് ലഭിച്ച ഫോസിലുകളില്‍ നടത്തിയ പഠനമാണ് കുതിരയുടെ വംശത്തിന്‍റെ ആദി രൂപം ഇന്ത്യയിലാണെന്ന് കണ്ടെത്തിയത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല പ്രഫസറായ കെന്‍ റോസും സംഘവും നടത്തിയ വര്‍ഷങ്ങളുടെ അന്വേഷണത്തിലാണ് ഈ ജീവി പരിണാമത്തിലെ ഈ നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്.