ഗോള്‍ഫ് ക്ലബ്ബോ അതോ ജുറാസിക്ക് പാര്‍ക്കോ ? സമൂഹമാധ്യമങ്ങളില്‍ തരംഗമായൊരു ചിത്രം

First Published Nov 14, 2020, 3:58 PM IST

മേരിക്കയിലെ നേപ്പിൾസിലെ വലൻസിയ ഗോൾഫ് ആന്‍റ് കൺട്രി ക്ലബ്ബിൽ ഗോൾഫ് കളിക്കാനെത്തിയ ജെഫ് ജോൺസ് ഞെട്ടി. താനെത്തിയത് ഗോള്‍ഫ് ക്ലബ്ബിലോ അതോ ജുറാസിക്ക് പാര്‍ക്കിലോ ? അത്രയ്ക്ക് വലുതായിരുന്നു ജെഫ് ജോണ്‍സ് ഗോള്‍ഫ് കോഴ്സില്‍ കണ്ട മുതല. അദ്ദേഹം താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിമായി. പലരും ആ ചിത്രം കണ്ട് ഗോഡ്‍സില്ലയെന്ന് വിളിച്ചു.

മധ്യഅമേരിക്കയില്‍ കഴിഞ്ഞ ആഴ്ച ആഞ്ഞടിച്ച് വലിയ നാശം വരുത്തിയ ഇറ്റ ചുഴലിക്കാറ്റ് വീശിയിരുന്ന സമയത്താണ് ജെഫ് ഗോള്‍ഫ് കോഴ്സിലെ മുതലയെ കണ്ടത്. അത് ഗോള്‍ഫ് കോഴ്സല്ലെന്നും ജുറാസിക്ക് പാര്‍ക്കാണെന്നും കണ്ടവര്‍ കുറിച്ചു.
undefined
ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ ലൈഫിന്‍റെ കണക്കനുസരിച്ച് 1.3 ദശലക്ഷം ചീങ്കണ്ണി വര്‍ഗ്ഗത്തില്‍പ്പട്ട മുതലകള്‍ ഫ്ലോറിഡയിലുണ്ട്. ഇതില്‍ മനുഷ്യന്‍ പിടികൂടിയ ഏറ്റവും വലിയ മുതലയ്ക്ക് 17.4 അടിയായിരുന്നു നീളം.
undefined
ചിത്രം കണ്ട ചിലര്‍ ഇത് ഗോഡ്‍സില്ലയാണെന്ന് പറഞ്ഞു. മറ്റ് ചിലരാകട്ടെ ജീവനുള്ള ദിനോസര്‍ എന്ന് വിശേഷിപ്പിച്ചു. ഗോള്‍ഫ് കോഴ്സില്‍ കണ്ട മുതലയ്ക്ക് 10 മുതൽ 15 അടി വരെ നീളമുള്ളതായി കരുതുന്നു.
undefined
സാധാരണനിലയില്‍ മുതലകള്‍ ഇഴയുന്നത് ചെറിയ ദൂരം സഞ്ചരിക്കാനാണെന്നും എന്നല്‍ ഗോള്‍ഫ് കോഴ്സില്‍ കണ്ട മുതല ഒരു ദീര്‍ഘദൂര നടത്തകാരനാണെന്ന് ഒരാള്‍ എഴുതി. കാരണം അവ ദീര്‍ഘദൂരം നടക്കേണ്ടിവരുമ്പോള്‍ കാലുകളില്‍ ശരീരം പരമാവധി ഉയര്‍ത്തിപ്പിടിക്കുന്നു.
undefined
മുതല നടക്കാനിറങ്ങിയപ്പോള്‍ മാസ്ക് ധരിച്ചില്ലെന്നായിരുന്നു ഒരാളുടെ പരാതി. മനുഷ്യന് കൊവിഡ് 19 വൈറസ് നിയന്ത്രണങ്ങളെ അനുസരിക്കാത്തതാണ് അവനെ ഏറ്റവും ഭയപ്പെടുത്തുന്നതെന്നായിരുന്നു ഒരാളുടെ കുറിപ്പ്,
undefined
click me!