ഐരാവതേശ്വരത്തിലെ രാധയും കൃഷ്ണനും; തരംഗമായി ഒരു ഫോട്ടോഷൂട്ട്

First Published Aug 31, 2021, 10:49 AM IST

രോഗാണുവിന്‍റെ വ്യാപനം ഇല്ലാതാക്കിയത് മനുഷ്യന്‍റെ ദിനചര്യകളെ കൂടിയാണ്. അടച്ചിട്ട ലോകം പതുക്കെ തുറന്ന് തുടങ്ങിയെങ്കിലും രോഗവ്യാപനത്തില്‍ വലിയ വ്യത്യാസങ്ങളില്ലാത്തതിനാല്‍ വിവിധ നിയന്ത്രണങ്ങളാണ് മിക്കയിടത്തും ഇന്നും നിലനില്‍ക്കുന്നത്. മത - വിശ്വാസ ആഘോഷങ്ങള്‍ക്കും കോവിഡ് പ്രോട്ടോക്കോൾ ബാധകമാണ്. നിയന്ത്രണങ്ങള്‍ പാലിച്ചാണ്  ഈ വർഷവും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. അതിനിടെ തമിഴ്നാട്ടിലെ ഐരാവതേശ്വര ക്ഷേത്രത്തില്‍ നടത്തിയ ശ്രീകൃഷ്ണ ജയന്ത്രി ഫോട്ടോഷൂട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. ഫോട്ടോഗ്രാഫർ രാഹുൽ രവി പകര്‍ത്തിയ ആ ചിത്രങ്ങള്‍ കാണാം. 

പതിനാലംഗ സംഘത്തിന്‍റെ ഏറെ നാളത്തെ ശ്രമഫലമായാണ് തമിഴ്നാട്ടിലെ  ഐരാവതേശ്വര ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയത്. 

രണ്ട് വർഷം മുന്നേ ഗുരുവായൂർ ശോഭ യാത്രയിൽ ഉറിയടി മത്സരത്തില്‍ കണ്ണന്‍റെ വേഷം ചെയ്തതിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയായ വൈഷ്ണയാണ് കൃഷ്ണനായി വേഷമിട്ടിരിക്കുന്നത്. മാളവികയാണ് രാധയായി എത്തുന്നത്.

രാഹുല്‍ രവിയുള്‍പ്പെടുന്ന പതിനാറംഗ സംഘമാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും സര്‍ക്കാറിന്‍റെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രത്യേക പാസ്സുകൾ തരപ്പെടുത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയ്ത്. 

തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപം ദാരാസുരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഐരാവതേശ്വര ക്ഷേത്രത്തിലായിരുന്നു ഫോട്ടോഷൂട്ട്. 

1987-ൽ  യുനെസ്‌കോ  ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ച ക്ഷേത്രമാണ് ഐരാവതേശ്വര. ദ്രാവിഡ ശില്പ ചാരുതയ്ക്ക് പേരുകേട്ട ദക്ഷിണേന്ത്യന്‍ ക്ഷേത്രമാണ് ഐരാവതേശ്വര ക്ഷേത്രം. 

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത് ആൻഡ് സുജിത്, കോസ്ട്യൂം ഡിസൈനര്‍ വിവേക് പി സേതു തുടങ്ങിയ പ്രമുഖരും ഈ ഫോട്ടോഷൂട്ടിനൊപ്പമുണ്ടായിരുന്നു. 

undefined
undefined
undefined

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!