പ്രളയം തകര്‍ത്തത് ഈ ജീവനുകളെ കൂടിയാണ്...

First Published Jul 19, 2019, 3:53 PM IST

കിട്ടിയ വഴി കേറിയിറങ്ങി പോകാന്‍ വെള്ളത്തിനെ ആരും പഠിപ്പിക്കേണ്ട. നൂറ്റാണ്ടുകളായി തുടരുന്ന കാര്യമായതിനാല്‍ പെയ്തിറങ്ങുന്ന വെള്ളത്തിന് കടലിലേക്ക് പോകാന്‍ അതിന്‍റെതായ ഒഴിവഴികളുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയുടെ കിഴക്ക് വടക്കന്‍ സംസ്ഥാനങ്ങളും ബീഹാറും പെയ്ത് തോര്‍ന്ന വെള്ളം ഒഴുകിപോകാതെ പ്രളയത്താല്‍ കഷ്ടപ്പെടുകാണ്. ജനങ്ങളെ രക്ഷിക്കാന്‍ ഭരണകൂട
ങ്ങളുണ്ട്. പക്ഷേ മൃഗങ്ങള്‍...

ഭൂമിയുടെ അധികാരി ചമയുന്ന മനുഷ്യന്‍റെ ക്രൂരതയ്ക്ക് മുന്നില്‍ എന്നും തലനീട്ടിവെയ്ക്കാന്‍ മാത്രമേ അവര്‍ക്ക് ശീലമുള്ളൂ. തെളിച്ചാല്‍ തെളിച്ചിടത്തേക്ക് പോകും. കൊല്ലാനായാലും വളര്‍ത്താനായാലും... കാശിരംഗ ദേശീയോദ്യാനം 70 ശതമാനത്തോളം മുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ അവിടെയുള്ള പക്ഷിമൃഗാദികള്‍ ? കണക്കില്‍പ്പോലും പെടാത്ത ആ ജീവനുകളെ ആര് കാക്കും? ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തിന് പ്രത്യേക പരിരക്ഷയുള്ളതിനാല്‍ സംരക്ഷിക്കാന്‍ ഉദ്യാനപാലകരുണ്ട്. മറ്റുള്ള ജീവനുകള്‍ ... ? കാണാം ആ വേദനപ്പിക്കുന്ന കാഴ്ചകള്‍.
 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!