സൗദി അരാംകോ പ്ലാന്‍റ് അക്രമണം; എണ്ണയുത്പാദനം ആശങ്കയില്‍

First Published Sep 16, 2019, 1:21 PM IST

ഡ്രോണ്‍ ആക്രമണത്തിൽ തീപിടിത്തമുണ്ടായ സൗദി അറേബ്യയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്‍റിൽ നിന്നുള്ള എണ്ണ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ അരാംകോയിലെ പ്ലാന്‍റിൽ നിന്നും ഉത്പാദനം നിർത്തിവച്ചതായി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്ലാന്‍റില്‍ നിന്ന് പ്രതിദിനം രണ്ട് ബില്യൺ ക്യൂബിക് അടി വാതക ഉത്പാദനം നിർത്തലാക്കിയതായി സൗദി ഊര്‍ജ്ജ മന്ത്രി സ്ഥിരീകരിച്ചിരുന്നു. എണ്‍പതുകളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്തിരുന്ന അറേബ്യയിലെ സ്ഥാപനമാണ് അരാംകോ ഓയില്‍ പ്ലാന്‍റ്. 

അരാംകോയിലുണ്ടായ തീപിടുത്തം എണ്ണ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്ലാന്‍റ് അക്രമിക്കാന്‍ ഹൂതികള്‍ ഉപയോഗിച്ച ഡ്രോണിന്‍റെ ഭാഗങ്ങള്‍ സൗദി അറേബ്യതന്നെ പുറത്ത് വിട്ടു.
undefined
പത്ത് ഡ്രോണുകളാണ് പ്ലാന്‍റുകള്‍ക്ക് നേരെ തൊടുത്തതെന്ന് ഹൂതികളും അവകാശപ്പെട്ടു.
undefined
ദിവസേന 50 ലക്ഷം ബാരൽ എണ്ണ പമ്പു ചെയ്യാൻ ശേഷിയുള്ള 1200 കിലോമീറ്റർ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിന് നേരെയായിരുന്നു ആക്രമണം.
undefined
ഇതിലൂടെയുള്ള എണ്ണ പമ്പിങ് താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. പ്ലാന്‍റിനുണ്ടായ കേടുപാടുകൾ വലിയ തോതിൽ ഉദ്പാദനം കുറയ്ക്കും.
undefined
ദിവസേന ഏഴ് ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ട്. അപകടത്തോടെ, അഞ്ച് ദശലക്ഷം ബാരലിന്‍റെ കുറവ് വരുമെന്നാണ് പുറത്തുവരുന്ന വിവരം.
undefined
അങ്ങനെയെങ്കിൽ സൗദിയുടെ എണ്ണ ഉദ്പാദനത്തിന്‍റെ പകുതിയോളം വരും ദിവസങ്ങളിൽ മുടങ്ങുമെന്നാണ് വിവരം.
undefined
കമ്പനിയുടെ ആകെ ഉത്പാദനത്തിന്‍റെ 50 ശതമാനം തടസ്സപ്പെട്ടതായി സൗദി ഊര്‍ജ്ജ മന്ത്രിയും അറിയിച്ചു.
undefined
അതേസമയം, ഇന്ധനത്തിൽ നിന്നുള്ള വൈദ്യുതിവിതരണത്തെ ആക്രമണങ്ങൾ ബാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
undefined
വൈദ്യുതോത്പാദനം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പുരോഗതി വിലയിരുത്തുമെന്നും അരാംകോ സിഇഒ അമിൻ നാസർ വിശദീകരിച്ചു.
undefined
ആക്രമണത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
undefined
ശനിയാഴ്ച പുലർച്ചെയാണ് ദമാമിനടുത്ത് ബുഖയ്ഖിലുള്ള എണ്ണ സംസ്കരണ കേന്ദ്രമായ അരാംകോയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം നടന്നത്.
undefined
ഇതിനെത്തുടർന്ന് സഫോ‌ടനമുണ്ടാകുകയും സംഭരണശാലയ്ക്ക് തീപിടിക്കുകയുമായിരുന്നെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
undefined
അരാംകോയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ തീപിടുത്തവും അന്തരീക്ഷത്തില്‍ പുകനിറഞ്ഞിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാവും.
undefined
നിലവിൽ തീ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല.
undefined
എണ്‍പതുകളില്‍ മലയാളികള്‍ ഗള്‍ഫിലേക്ക് നടത്തിയ തോഴില്‍ തേടിയുള്ള അന്വേഷണങ്ങള്‍ അവസാനം എത്തിചേര്‍ന്നിരുന്നത് അരോകോയുടെ ഓയില്‍ പ്ലാന്‍റുകളിലായിരുന്നു.
undefined
undefined
click me!