ഇരയും വേട്ടക്കാരനും; നിസാര്‍ കോളക്കാടന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

First Published Apr 5, 2021, 2:56 PM IST

ലോകത്തിന്‍റെ സന്തുലിതാവസ്ഥയ്ക്ക് ഏറ്റവും അടിസ്ഥാനം പ്രകൃത്യാ ഭൂമിയിലുള്ള ഭക്ഷ്യശ്യംഖലയെ നിലനിര്‍ത്തുകയെന്നതാണ്. എന്നാല്‍, മനുഷ്യന്‍ ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ തുടങ്ങിയതോടെ ഭക്ഷ്യശ്യംഖലയിലെ പല കണ്ണികളും അപ്രത്യക്ഷമായി തുടങ്ങി. അമേരിക്കന്‍ ബഫല്ലോയെ ആവശ്യത്തിനും ആനന്ദത്തിനുമായി നിരന്തരം വേട്ടയാടിയ, അമേരിക്കയിലേക്ക് കുടിയേറിയ ബ്രിട്ടീഷ് പ്രോട്ടസ്റ്റന്‍റുകാര്‍ തത്വത്തില്‍ ചെയ്തത് അമേരിക്കയിലെ തദ്ദേശീയരായ റെഡ്ഡ് ഇന്ത്യന്‍ വംശത്തിന്‍റെ ഭക്ഷ്യശ്യംഖലയെ തകര്‍ക്കുകയായിരുന്നു. പുത്തന്‍ കൂറ്റുകാരുടെ വരവോടെ അതുവരെ ഭക്ഷണത്തിനും വസ്ത്രത്തിനും ആയുധത്തിനുമായി നിശ്ചിത എണ്ണം അമേരിക്കന്‍ ബഫല്ലോയെ വേട്ടയാടിയിരുന്ന റെഡ്ഡ് ഇന്ത്യന്‍ വംശജര്‍ക്ക് തങ്ങളുടെ പ്രധാന ഭക്ഷ്യശ്യംഖലയെ നിലനിര്‍ത്താന്‍ കഴിയാതെ പോയി. ഇതോടെ അമേരിക്കന്‍ ബഫല്ലോയുടെ വേട്ടയാടല്‍ റെഡ്ഡ് ഇന്ത്യന്‍ വംശജരുടെ നാശത്തിന് കാരണമായെന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. 

ഈ ഭക്ഷ്യശ്യംഖല മനുഷ്യനും മൃഗങ്ങളും തമ്മില്‍ മാത്രമല്ല. സസ്യങ്ങളും മൃഗങ്ങളും പക്ഷികളും തുടങ്ങി ഈ ഭൂമിയിലെ എല്ലാ ജീവിവര്‍ഗ്ഗങ്ങളും ഈ ഭക്ഷ്യശ്യംഖലയിലെ കണ്ണികളാണ്. അത്തരത്തിലൊരു പരസ്പരം ബന്ധിതമായ ഒരു കണ്ണിയാണ്  മത്സ്യവും തമ്മിലുള്ളത്. ഈ ജീവക്രമത്തില്‍ ഒരു ജീവിയുടെ ആയുസ് നഷ്ടമാകുമ്പള്‍ മറ്റൊന്നിന്‍റെ ജീവന്‍ നിലനിര്‍ത്തപ്പെടുന്നു. ആഹാരം വിശപ്പില്ലാതാക്കാന്‍ മാത്രമാണെന്നും സുരക്ഷിതമായി സംരക്ഷിച്ച് വയ്ക്കേണ്ട ഒന്നല്ലെന്നും മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്‍ മനുഷ്യനെ നിരന്തരം ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കുന്നു. കോഴിക്കോട് മാവൂര്‍ ചതുപ്പ് നിലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിസാര്‍ കോളക്കാടന്‍. 

ഈ ഭക്ഷ്യശ്യംഖലയിലെ രണ്ട് ജീവികളാണ് പക്ഷിയും മത്സ്യവും. കേരളത്തിന്‍റെ ഭൂമിശാസ്ത്ര പ്രത്യേകതയനുസരിച്ച് നാല്‍പത്തിനാലോളംനദികളും ആയിരത്തിലേറെ കുളങ്ങളും കേരളത്തിലുണ്ട്.
undefined
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദേശാടനപക്ഷികള്‍ കേരളത്തിലേക്ക് എത്തുന്നതും ഈ ഭക്ഷണ ലഭ്യത കൊണ്ടുതന്നെ.
undefined
സ്വദേശത്തെ കാലാവസ്ഥ മോശമാകുമ്പോള്‍, പക്ഷികള്‍ മറ്റ് ദേശങ്ങളിലേക്ക് പലായനം ചെയ്യുന്നു. എന്നാല്‍ എല്ലാ ദേശത്തേക്കും ഈ പലായനം നടക്കുന്നില്ല. കാലാകാലങ്ങളായി ഒരു ദേശത്തേക്ക് മാത്രമാകും ഇത്തരം പലായനങ്ങള്‍ നടക്കുക.
undefined
വര്‍ഷത്തില്‍ ഒരേ ഋതുവില്‍ ആരംഭിക്കുന്ന പക്ഷികളുടെ പ്രയാണങ്ങള്‍ കൃത്യമായ ഇടവേളയ്ക്ക് ശേഷം മറ്റൊരു ഋതുവില്‍ അവയെ തിരിച്ച് സ്വദേശത്തേക്ക് തന്നെ മടങ്ങാന്‍ പ്രേരിപ്പിക്കുന്നു.
undefined
'Great Cormorants' എന്നറിയപ്പെടുന്ന വലിയ നീര്‍ക്കാക്ക, കേരളത്തില്‍ കാണപ്പെടുന്ന മൂന്ന് വിഭാഗം നീര്‍ക്കാക്കളിലൊന്നാണ്. ചെറിയ നീര്‍ക്കാക്ക, കിന്നരി നീര്‍ക്കാക്ക എന്നിവയാണ് മറ്റ് നീര്‍ക്കാക്ക ഇനങ്ങള്‍.
undefined
മത്സ്യം പ്രധാന ഭക്ഷണമാക്കിയ ജലപക്ഷികളാണിവ. ഒഴുകുന്നതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളില്‍ മണിക്കൂറുകളോളം ഇവ മീനുകള്‍ക്കായി കാത്തിരിക്കുന്നു.
undefined
ഏറെ കാത്തിരിപ്പിനൊടുവില്‍ മുങ്ങാംകുഴിയിട്ട് പിടിക്കുന്ന മത്സ്യത്തെ ഇവ ജലോപരിതലത്തില്‍കൊണ്ടുവരുന്നു.
undefined
കൊക്കും കഴുത്തും അടങ്ങുന്ന വായ് ഭാഗത്തിന്‍റെ പ്രത്യേകത കാരണം, പക്ഷികള്‍ക്ക് കിട്ടിയ ഇരയെ പെട്ടെന്ന് അകത്താക്കാന്‍ കഴിയില്ല.
undefined
കൊക്കിലൊതുങ്ങുന്ന ഇരകളെ കഴുത്തിലൂടെ സുഗമമായി ഇറങ്ങിപ്പോകാന്‍ പാകത്തിന്, കൊക്കിന് സമാന്തരമായി പിടിക്കുന്നു.
undefined
ഇങ്ങനെ ഇരയെ കൊക്കിനുള്ളില്‍ സമാന്തരമായി പിടിക്കുകയെന്നത് ഏറെ പാടുള്ളകാര്യമാണ്. കാരണം,പിടിച്ച മീനില്‍ ജീവന്‍ ബാക്കിയുണ്ടെങ്കില്‍ അവ രക്ഷപ്പെടാനായി ശ്രമിച്ചുകൊണ്ടിരിക്കുമെന്നത് തന്നെ. വേട്ടക്കാരനും ഇരയ്ക്കും ജീവന്‍ പ്രധാനമാണ്.
undefined
ഇര പിടിക്കാനാവശ്യമുണ്ടായിരുന്ന ക്ഷമ, ഇരയെ വിഴുങ്ങുന്നത് വരെ ഉണ്ടാകണമെന്ന് സാരം. മനുഷ്യന്‍റെ അനുഭവത്തില്‍ നിന്ന് പറഞ്ഞാല്‍ 'വേകുവോളം ആകാമെങ്കില്‍ ആറുവോളം കാക്കാം' -എന്നത് തന്നെ. ഇര വിഴുങ്ങിയാല്‍ പിന്നെ താമസമില്ല. അടുത്ത ഇരയ്ക്കായി മുങ്ങാംകുഴിയിടുകയായി.
undefined
click me!