സിബിഎല്‍ രണ്ടാം പാദ പോരാട്ടം; വിജയവഴിയിൽ വീണ്ടും പള്ളാത്തുരുത്തിയും നടുഭാഗവും

First Published Sep 7, 2019, 9:16 PM IST

കോട്ടയം ജില്ലയിലെ മീനച്ചിലാറിന്‍റെ തീരത്ത്, താഴത്തങ്ങാടിയില്‍ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിലെ രണ്ടാം പാദ പോരാട്ടത്തില്‍ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരച്ചു. ആര്‍പ്പിവിളിയുടെ ഓളങ്ങളില്‍ മത്സരങ്ങള്‍ ഓരോന്നും ആവേശത്തിലായിരുന്നു നടന്നത്. നെഹ്‌റു ട്രോഫി ജേതാക്കളായ സിബിസി പള്ളാത്തുരുത്തിയും നടുഭാഗവും താഴത്തങ്ങാടില്‍ ഇത്തവണയും വിജയം ആവർത്തിച്ചു. ആവേശത്തിന്‍റെ തിരമാലയുയര്‍ത്തിയ ചുണ്ടന്‍ വള്ളങ്ങളെ ജിമ്മി കാമ്പല്ലൂരിന്‍റെ ക്യാമറക്കണ്ണിലൂടെ കാണാം.

ഇത്തവണത്തെ സിബിഎല്‍ മത്സരങ്ങള്‍ മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലായാണ് നടക്കുന്നത്. മൂന്നാം പാദ മത്സരം ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ സെപ്തംബര്‍ 14 ന് നടക്കും. നാലാം പാദ മത്സരം എറണാകുളം ജില്ലയിലെ പിറവത്ത് സെപ്തംബര്‍ 28 നും അഞ്ചാം പാദ മത്സരം എറണാകുളം മറൈന്‍ഡ്രൈവില്‍ ഒക്ടോബര്‍ 5 നും നടക്കും. ആറാം പാദ മത്സരം തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പുറത്ത് ഒക്ടോബര്‍ 12 നും ഏഴാം പാദമത്സരം മലപ്പുറം പൊന്നാനിയില്‍ ഒക്ടോബര്‍ 19 നും നടക്കും. എട്ടാം പാദ മത്സരം ആലപ്പുഴ, കൈനിക്കരില്‍ ഒക്ടോബര്‍ 26 നും ഒമ്പതാം പാദ മത്സരം ആലപ്പുഴ, പുളിങ്കുന്ന് നവംബര്‍ 2 നും നടക്കും. പത്താം പാദ മത്സരം ആലപ്പുഴ കായംങ്കുളത്ത് നവംബര്‍ 9 നും പതിനൊന്നാം പാദ മത്സരം നവംബര്‍ 16 ന് കൊല്ലം കല്ലടയിലും നടക്കും. പ്രസിഡന്‍റ്സ് ട്രോഫിക്ക് വേണ്ടിയുള്ള അവസാനത്തെ മത്സരം നവംബര്‍ 23 ന് കൊല്ലത്ത് വച്ച് നടക്കും.

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!