'നൊസ്റ്റാള്‍ജിയ മാത്രമല്ല രാജ്യത്തിന്‍റെ വാഹന വിപണിയെ വരെ തകര്‍ക്കാന്‍ കഴിവുള്ള തലമുറ': '90 കളിലെ തലമുറയേ കാണാം

First Published Sep 12, 2019, 1:19 PM IST

എന്താണ് ഇന്ത്യയിലെ സമ്പത്ത് വ്യവസ്ഥയ്ക്ക് സംഭവിച്ചത് ? എന്താണ് ഇന്ത്യന്‍ വാഹന വിപണിക്ക് സംഭവിച്ചത് ? ഈ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം ഇന്ത്യന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ കൈയിലുണ്ട്. എന്നാല്‍ നിര്‍മ്മലാജിയുടെ ഉത്തരങ്ങള്‍ പലര്‍ക്കും അത്രയ്ക്കങ്ങോട്ട് ദഹിക്കുന്നില്ലെന്നതാണ് നേര്. ഇപ്പോള്‍ തന്നെ, ഇന്ത്യയിലെ വാഹന വിപണിയില്‍ ഇടിവുണ്ടായതിന് കാരണം ഇന്ത്യയില്‍ 90 ന് ശേഷം ജനിച്ചവരുടെ പര്‍ച്ചേസിങ്ങ് പവര്‍ (അതായത് വാങ്ങല്‍ ശേഷി) ഉണ്ടായ കുറവാണെന്നും പുതിയ കുട്ടികള്‍ സ്വന്തം വാഹനം എന്ന ആഗ്രഹം ഉപേക്ഷിച്ച് ഊബര്‍, ഓല പോലുള്ള ടാക്സികളെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നതെന്നും ഇതാണ് വാഹന വിപണിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്നും നിര്‍മ്മലാജി പറഞ്ഞു.  


തൊട്ട് പുറകേ  മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ രംഗത്തെത്തി. മില്ലേനിയല്‍സ് ഉബർ, ഒല പോലെയുളള ടാക്സി സര്‍വീസുകളെ ആശ്രയിക്കുന്നതല്ല വാഹന നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഇന്ത്യയിലെ ഉടമസ്ഥാവകാശ രീതി ഇപ്പോഴും മാറിയിട്ടില്ലെന്നും ആളുകൾ കാറുകൾ വാങ്ങുന്നത് 'അഭിലാഷപരമായ വശം' മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഥയെന്തായാലും ഒരു തലമുറ തന്നെപെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ.  '90 നൊസ്റ്റാള്‍ജിയ എന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന തലമുറ  കേന്ദ്രമന്ത്രിക്കെതിരെ ട്രോളുമായി രംഗത്തെത്തി. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ #BoycottMilennials എന്ന വാക്ക് ട്രന്‍റിങ്ങാണ്. കാണാം ആ ട്രോളുകള്‍.

ട്രോള്‍ കടപ്പാട് : Ajay Suresh , ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Aravind Thiruvampadiyil , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Arun Babu‎ , ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Ashiq thottathikulam , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Dilshad Mannarmala, ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Jishnu Narayanan , ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Joson Mathew‎ , ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Mirsa Habib Subair , ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Sajidbabu Elattuparambil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Shoukath Ali Shouku, ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Nikhil Muraleedharan Payam , ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Shoukath Ali Shouku , ട്രോള്‍ റിപ്പബ്ലിക്ക്
undefined
ട്രോള്‍ കടപ്പാട് : Thalhath M Aboo ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : സുസ്മിത് ചിറ്റാരിപ്പറമ്പ് ‎ , ട്രോള്‍ റിപ്പബ്ലിക്ക്
undefined
click me!