പ്രണയപൂര്‍വ്വം രവീണാ ടണ്ഡൻ, നവാസ് ഷെരീഫിന്... ; ഒരു കാര്‍ഗില്‍ യുദ്ധ വിജയചിത്രം

First Published Jul 26, 2019, 11:44 AM IST

1999 -ല്‍ കാര്‍ഗിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ സൈന്യത്തെ തുരത്തിയ ഇന്ത്യൻ യുദ്ധവിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്. പാക് സൈന്യത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരത്തി 1999 ജൂലൈ 26 -നാണ് ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരികെപ്പിടിച്ചത്. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ചതിയുടെ കഥയാണ് കാര്‍ഗില്‍ യുദ്ധം. കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ നിന്ന് ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. എന്നാല്‍ കരാര്‍ ലംഘിച്ച പാക് സൈന്യം കാര്‍ഗില്‍ - ശ്രീനഗര്‍ ദേശീയ പാത ഒന്ന് കീഴടക്കുകയും മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും പിടിച്ചെടുക്കുകയും ചെയ്തു. 

ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ് ഇന്ത്യന്‍ സൈന്യം പാക് സൈന്യം ഇന്ത്യയില്‍ ബങ്കറുകള്‍ സ്ഥാപിച്ച് നൈനീക നീക്കം നടത്തിയതിനെ കുറിച്ച് മനസിലാക്കുന്നത്. ആദ്യം തീവ്രവാദികളാണെന്ന് കരുതിയ ഇന്ത്യയ്ക്ക് പിന്നീടാണ് സൈനീകനീക്കത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് മനസിലാക്കുന്നത്.  കര, വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാകിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു, 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു. ചില കാര്‍ഗില്‍ ഒര്‍മ്മകള്‍ കാണാം...

കാര്‍ഗിലില്‍ - ടൈഗര്‍ ഹില്‍സിന് സമീപം പാക് സൈനീകരെ തിരയുന്ന ഇന്ത്യന്‍ സൈനീകര്‍.
undefined
കാര്‍ഗില്‍ യുദ്ധ കാലത്ത് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച ഒരു ബോംബിന്‍റെ ചിത്രമിപ്പോള്‍ വൈറലായിരിക്കുകയാണ്.. കാര്‍ഗിലില്‍ ഉപോഗിക്കാന്‍ തയ്യാറാക്കുന്ന ബോംബിന്‍റെ പുറത്ത് ചോക്ക് കൊണ്ടുള്ള എഴുത്താണ് ചിത്രത്തെ വൈറലാക്കിയിരിക്കുന്നത്. 'പ്രണയപൂര്‍വ്വം രവീണാ ടണ്ഡന്‍, നവാസ് ഷെരീഫിന്...' എന്നാണ് ബോംബിന്‍റെ പുറത്ത് എഴുതിയിരിക്കുന്നത്.
undefined
കാര്‍ഗിലില്‍ നിര്‍മ്മിച്ച പാക് പോസ്റ്റുകള്‍ക്ക് നേരെ 105 എംഎം ഗണ്‍ ഉപയോഗിച്ച് നിറയൊഴിക്കുന്ന ഇന്ത്യന്‍ പട്ടാളം.
undefined
കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ പന്ത്രണ്ടാം വാര്‍ഷികത്തിന് ഇന്ത്യാ ഗേയിറ്റിന് മുന്നില്‍ നടത്തിയ സൈനീക മാര്‍ച്ച് പാസ്റ്റ്.
undefined
കാര്‍ഗിലില്‍ നിര്‍മ്മിച്ച പാക് പോസ്റ്റുകള്‍ക്ക് നേരെ 105 എംഎം ഗണ്‍ ഉപയോഗിച്ച് നിറയൊഴിക്കുന്ന ഇന്ത്യന്‍ പട്ടാളം. 9
undefined
ആയുധമുപോഗിക്കുന്നു.
undefined
കാര്‍ഗില്‍ ഒരു സമാധാനകാലത്ത്
undefined
ഒരു കാര്‍ഗില്‍ തെരുവ്.
undefined
കാര്‍ഗില്‍
undefined
കാര്‍ഗില്‍ നഗരം
undefined
1975 ലെ ഒരു കാര്‍ഗില്‍ തെരുവ്.
undefined
കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച മേജര്‍ വിവേക് ഗുപ്തയുടെ മൃതദേഹത്തിന് സൈന്യത്തിന്‍റെ ആദരം.
undefined
കാര്‍ഗിലില്‍ നിര്‍മ്മിച്ച പാക് പോസ്റ്റുകള്‍ക്ക് നേരെ 105 എംഎം ഗണ്‍ ഉപയോഗിച്ച് നിറയൊഴിക്കുന്ന ഇന്ത്യന്‍ പട്ടാളം. 9
undefined
ഭര്‍ത്താവ്, മേജര്‍ വിവേക് ഗുപ്തയുടെ മൃതദേഹത്തെ ക്യാപ്റ്റന്‍ ജയശ്രീ സല്യൂട്ട് ചെയ്യുന്നു. 1999 ജൂണ്‍ 16.
undefined
കാര്‍ഗില്‍
undefined
കാര്‍ഗില്‍
undefined
കാര്‍ഗില്‍ യുദ്ധകാലത്ത് യുദ്ധമുഖം സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രതിരോധമന്ത്രി ജോര്‍ജ് ഫര്‍ണാണ്ടസ് ഗ്രനേഡ് ലോഞ്ചറില്‍ ഉന്നം പിടിക്കുന്നു. ജനറല്‍ എച്ച്. എം ഖന്ന സമീപം. കൈയേറ്റക്കാര്‍ നിയന്ത്രണരേഖയിലേക്ക് പിന്തിരിയാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന കര്‍ശന നിലപാടായിരുന്നു ജോര്‍ജ് ഫര്‍ണാണ്ടസ് എടുത്തത്.
undefined
കാര്‍ഗിലില്‍ പാക് പട്ടാളം കൈയേറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം സൈനീക വിന്യാസം തുടങ്ങിയപ്പോള്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞു പോകാനുള്ള ഊഴം കാത്തിരിക്കുന്ന തദ്ദേശവാസികള്‍.
undefined
കാര്‍ഗില്‍
undefined
കാര്‍ഗില്‍
undefined
click me!