ലോക ഫോട്ടോഗ്രാഫി ദിനം; ആദ്യകാല ഫോട്ടോഗ്രാഫുകള്‍ കാണാം

First Published Aug 19, 2022, 12:54 PM IST

സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ ലോകമെങ്ങും ഫോട്ടോഗ്രാഫിയും ജനകീയമായി. സെല്‍ഫികള്‍ മുതല്‍ കണ്ണില്‍പ്പെടുന്നതെന്തും ഇന്ന് ഫോട്ടോഗ്രഫിക്ക് വിഷയമാണ്. ഒരു ചിത്രം ഏങ്ങനെ എടുക്കുന്നു എന്നത് മുതല്‍ ഏങ്ങനെ ചിത്രം പ്രസിദ്ധപ്പെടുത്താം എന്ന കാര്യം വരെ വിശദമാക്കിത്തരുന്ന വെബ് സൈറ്റുകള്‍ മുതല്‍ ആപ്പുകള്‍ വരെ ഇന്ന് ലഭ്യമാണ്. ഓര്‍മ്മകളെ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ഫോട്ടോഗ്രാഫി. അതോടൊപ്പം ഫോട്ടോഗ്രാഫി ഇന്ന് ഒരു കല കൂടിയാണ്. ആ കലയെ ആദരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് (ഓഗസ്റ്റ് 19) ലോക ഫോട്ടോഗ്രാഫി ദിനം ആചരിക്കുന്നത്. 

(ജോസഫ് നൈസ്ഫോർ നീപ്സിന്‍റെ (1765-1833) അവശേഷിക്കുന്ന ആദ്യകാല ക്യാമറ ഫോട്ടോഗ്രാഫുകളിൽ ഒന്നാണിത്. നീപ്‌സസിന്‍റെ വീടിന്‍റെ ജനാലയിൽ നിന്നുള്ള കാഴ്ച, 1827-മെയ് 16 ന് പകര്‍ത്തിയത്.) 

1837-ൽ ഫ്രഞ്ചുകാരായ ജോസഫ് നൈസെഫോർ നീപ്‌സും ലൂയിസ് ഡാഗുറെയും ചേർന്ന് 'ഡാഗ്യുറോടൈപ്പ്' കണ്ടുപിടിച്ചതോടെയാണ് ലോക ഫോട്ടോഗ്രാഫി ദിനത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫിക് പ്രക്രിയയായിരുന്നു അത്. 1939 ജനുവരി 9-ന് ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസ് ഔദ്യോഗികമായി ഡാഗുറോടൈപ്പിനെ അംഗീകരിച്ചു.

(2002 സെപ്റ്റംബർ 21-ന് ഫ്രാൻസിലെ സെന്‍റ് ലൂപ്പ് ഡി വരേൻസിൽ ആദ്യമായി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവായ നൈസെഫോർ നീപ്‌സിന്‍റെ വീടിന്‍റെ ചിത്രം. 1837-ൽ പാരീസിലെ 17 ബൊളിവാർഡ് സെന്‍റ് മാർട്ടിനിൽ നിന്ന് ഡാഗുറെ എടുത്ത ആദ്യ ഡാഗുറോടൈപ്പ് ചിത്രമാണിത്.)

1839 ഓഗസ്റ്റ് 19 ന് ഫ്രഞ്ച് സർക്കാർ ഈ ഉപകരണത്തിന്‍റെ പേറ്റന്‍റ് സ്വന്തമാക്കി.  തുടര്‍ന്ന് ഈ സാങ്കിതിക വിദ്യ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കിയതിനാൽ ഡാഗ്യുറോടൈപ്പിന്‍റെ കണ്ടുപിടുത്തം ലോകത്തിനുള്ള സമ്മാനമായി പ്രഖ്യാപിക്കപ്പെട്ടു.

(പ്യൂട്ടർ പ്ലേറ്റ് ലൂയിസ് ജാക്വസ് മണ്ടെ ഡാഗുറെ 'എലോഡീ' എന്ന ചിത്രത്തിനായി ഒരുക്കിയ സ്റ്റേജിൽ നിന്ന് പകർത്തിയതാണ്. യഥാര്‍ത്ഥ ചിത്രത്തിന്‍റെ ഹീലിയോഗ്രാഫിക് കോപ്പിയാണിത്. ഇതിന്‍റെ യഥാര്‍ത്ഥ ചിത്രമെടുക്കാന്‍ എട്ട് മണിക്കൂറാണ് എടുത്തത്. അതിനാല്‍ തന്നെ ഗ്രീക്ക് ഭാഷയില്‍ 'സൂര്യൻ' എന്ന അര്‍ത്ഥം വരത്തക്കരീതിയില്‍ നീപ്സ് തന്‍റെ കണ്ടുപിടുത്തത്തെ ഹീലിയോഗ്രാഫ് എന്ന് വിളിച്ചു.)

പിന്നീട് ആ ദിവസം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിച്ച് തുടങ്ങി. എന്നാല്‍, ആദ്യത്തെ കളർ ഫോട്ടോഗ്രാഫ് 1861-ലാണ് എടുക്കുന്നത്. ആദ്യത്തെ ഡിജിറ്റല്‍ ഫോട്ടോയാകട്ടെ പിന്നെയും ഒരു പാട് വര്‍ഷങ്ങള്‍ക്ക് ശേഷം 1957 ലാണ് പകര്‍ത്തപ്പെട്ടത്. 

(ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനും ഫോട്ടോഗ്രാഫി പയനിയറുമായ ഡാഗുറെ (1787-1851) ജോസഫ് നീപ്‌സുമായി (1765-1833) ഫോട്ടോഗ്രാഫി ഗവേഷണത്തിൽ സഹകരിച്ചിരുന്നു. 1839 ജനുവരി 9-ന് ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിൽ ഡാഗ്യൂറോടൈപ്പ് പ്രക്രിയ, വ്യാപകവും പ്രായോഗികവുമായ ഫോട്ടോഗ്രാഫിക് പ്രക്രിയയായി പ്രഖ്യാപിച്ചു. ഈ പ്രക്രിയയിൽ അയോഡിൻ പുകകളാൽ സംവേദനക്ഷമതയുള്ള, ഒരു ക്യാമറയിലൂടെയാണ് സാധിച്ചത്. വളരെ മിനുക്കിയ വെള്ളി പ്രതലമുള്ള ഒരു ചെമ്പ് പ്ലേറ്റ് ഇതില്‍ ഉൾപ്പെടുന്നു. ചൂടുപിടിച്ച മെർക്കുറിക്ക് മീതെ പുകയുന്നത്, വിപരീതവും അതുല്യവുമായ ഒരു ചിത്രം സൃഷ്ടിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തം. (ചിത്രകാരന്‍റെ ഭാവനയില്‍))
.
വീണ്ടും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഡിജിറ്റല്‍ ക്യാമറ കണ്ടുപിടിക്കപ്പെട്ടത്. പിന്നീട് സാങ്കേതിക വിദ്യയുടെ കുതിപ്പിനെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ ലോകത്ത് ആര്‍ക്കും നിഷ്പ്രയാസം ചിത്രമെടുക്കാനുള്ള അവസരമാണ് ലഭിച്ചത്. 

(ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവായ നൈസ്‌ഫോർ നീപ്‌സി അരഗോയ്ക്ക് സമ്മാനിച്ച ആദ്യകാല ഡാഗുറോടൈപ്പ് ചിത്രങ്ങളിലൊന്ന്.)

ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ സജീവമായതോടെ ഓരോആളുടെയും ഓര്‍മ്മകള്‍ പകര്‍ത്തിവയ്ക്കാനും അവ സമൂഹത്തിനായി പങ്കിടാനുമുള്ള സാധ്യത കൂടി തുറക്കപ്പെട്ടു. ഇതോടെ കോടാനുകോടി ആളുകളുടെ ഇഷ്ടവിനോദങ്ങളിലൊന്നായി പോലും ഫോട്ടോഗ്രഫി മാറി. 

click me!