പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കും. എന്നാലിത് ഒരിക്കലും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നില്ല. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇതാണ്.
മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തെ തടയുകയും മെറ്റബോളിക് പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാനും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
26
ഗ്രീൻ ടീ
ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
36
കറുവപ്പട്ട
രക്തയോട്ടം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും കറുവപ്പട്ട ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.
56
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് വിശപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
66
ചുവന്ന മുളക്
ഡയറ്റിൽ ചുവന്ന മുളക് ഉൾപ്പെടുത്തുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam