കൃത്യമല്ലാത്ത ഭക്ഷണക്രമീകരണം കാരണവും മുടികൊഴിച്ചിൽ ഉണ്ടാകാം. പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാവുന്നതിന്റെ കാരണം ഈ വിറ്റാമിൻ കുറവുകളാണ്.
പരമ്പരാഗതമായി മാത്രം ഉണ്ടാകുന്ന പ്രശ്നമല്ല മുടികൊഴിച്ചിൽ. കൃത്യമല്ലാത്ത ഭക്ഷണക്രമീകരണം കാരണവും മുടികൊഴിച്ചിൽ ഉണ്ടാകാം. പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാവുന്നതിന്റെ കാരണം ഈ വിറ്റാമിൻ കുറവുകളാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.
1.വിറ്റാമിൻ എ
നല്ല ചർമ്മം ലഭിക്കാനും മുടികൊഴിച്ചിൽ തടയാനും വിറ്റാമിൻ എ അത്യാവശ്യമാണ്. എന്നാലിത് അമിതമാകാനും പാടില്ല. മധുര കിഴങ്ങ്, ക്യാരറ്റ്, മത്തങ്ങ, പപ്പായ, ബ്രൊക്കോളി എന്നിവയിൽ ധാരാളം വിറ്റാമിൻ സിയുണ്ട്.
2. വിറ്റാമിൻ ബി7
വിറ്റാമിൻ ബി7 ന്റെ കുറവ് മൂലം തലമുടി കട്ടിയില്ലാതെയാകുന്നു. തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ ബി7 അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരു, നട്സ്, സീഡ്‌സ്, ഓട്സ്, പഴം, ചീര, അവോക്കാഡോ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
3. വിറ്റാമിൻ സി
അയണിനെ ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ സി അത്യാവശ്യമാണ്. കൂടാതെ വിറ്റാമിൻ സിയുടെ കുറവ് മുടികൊഴിച്ചിലിനും കാരണമാകുന്നു. പേരയ്ക്ക, കിവി, പപ്പായ, പൈനാപ്പിൾ, സ്ട്രോബെറി, ചീര, തക്കാളി എന്നിവ കഴിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ സിയുടെ അളവ് കൂട്ടാൻ സഹായിക്കും.
4. വിറ്റാമിൻ ഡി
മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണമാണ് വിറ്റാമിൻ ടിയുടെ കുറവ്. നല്ല കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, ഓറഞ്ച് ജ്യൂസ്, പാൽ, തൈര്, സൂര്യപ്രകാശം എന്നിവ ശരീരത്തിലെ വിറ്റാമിൻ ടിയുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.
5. വിറ്റാമിൻ ബി9
കോശങ്ങളുടേയും തലമുടിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ ബി9 ആവശ്യമാണ്. ചീര, ബീറ്റ്റൂട്ട്, വെണ്ട, സോയാബീൻ, സിട്രസ് പഴങ്ങൾ, പഴം, പീനട്ട്, ബദാം, സൂര്യകാന്തി വിത്ത് എന്നിവ കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ബി9യുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.


