മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
28
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ചതും സ്വാഭാവികവുമായ മാർഗ്ഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
38
മഞ്ഞൾ
മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ എന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. കാരണം അതിൽ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളും ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, ആന്റിമൈക്രോബയൽ ഗുണങ്ങൾ എന്നിവ തുളസിയിൽ അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷിക്ക് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
58
നെല്ലിക്ക
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക ജ്യൂസ് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതിലെ വിറ്റാമിൻ സി വെളുത്ത രക്താണുക്കളെ ശക്തിപ്പെടുത്തുന്നു. ഇത് അണുബാധകളെയും വൈറസുകളെയും ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
68
ചോളം
നാരുകൾ ധാരാളമായി അടങ്ങിയ ചോളം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. ല്യൂട്ടിൻ, സിയാക്സാന്തിൻ പോലുള്ള മറ്റ് ആന്റിഓക്‌സിഡന്റുകളും ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരമായ രോഗപ്രതിരോധ കോശ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
78
പാവയ്ക്ക
രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന വിറ്റാമിൻ സി, മറ്റ് അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
88
ഞാവൽ പഴം
വിറ്റാമിൻ സി, ആന്റിഓക്സിന്റ് എന്നിവ അടങ്ങിയ ഞാവൽ പഴം പ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ്.