മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

Published : Jan 16, 2026, 05:16 PM IST

പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപിത്തം പടരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഈ അവസരത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

PREV
16
വെള്ളം കുടിക്കുക

തിളപ്പിച്ചാറിയതും ഫിൽറ്റർ ചെയ്തതുമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

26
വൃത്തിയുണ്ടായിരിക്കണം

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ചും വാഷ് റൂമിൽ പോയി വന്നുകഴിഞ്ഞാൽ കൈ കഴുകാൻ മറക്കരുത്.

36
ഭക്ഷണ സാധനങ്ങൾ കഴുകാം

പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ നന്നായി കഴുകിയതിന് ശേഷം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അടുക്കള പ്രതലങ്ങൾ വൃത്തിയാക്കാനും മറക്കരുത്.

46
വാക്സിൻ എടുക്കാം

ഹെപ്പറ്റിറ്റിസ് എ, ബി എന്നിവക്കെതിരെ മുൻകരുതൽ എന്ന നിലയ്ക്ക് വാക്സിൻ എടുക്കുന്നത് നല്ലതായിരിക്കും. ഇത് മഞ്ഞപിത്തം ഉണ്ടാവുന്നതിനെ തടയുന്നു.

56
കരൾ സൗഹൃദ ഭക്ഷണങ്ങൾ

ഫൈബർ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, മഞ്ഞൾ എന്നിവ കഴിക്കാൻ ശ്രദ്ധിക്കണം. അമിതമായി കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം.

66
ഇവ ഒഴിവാക്കാം

ശുദ്ധമല്ലാത്ത ജലം, മദ്യം, മറ്റു ഭക്ഷണ സാധനങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതേസമയം വ്യായാമങ്ങൾ ചെയ്യാനും, ശരീരഭാരം നിയന്ത്രിക്കാനും മറക്കരുത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories